PJJoseph

TOPICS COVERED

പ്രസംഗം നീണ്ടുപോകലും വേദിയിലുളളവരുടെ മുറുമുറുപ്പുമൊക്കെ രാഷ്ട്രീയ വേദികളിൽ സ്വാഭാവികമാണ്. എന്നാൽ, ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നതിലാണ് നേതാവിൻ്റെ മിടുക്ക്. 

നെടുങ്കണ്ടത്ത് യുഡിഎഫിൻ്റെ സ്ഥാനാർഥി സംഗമമാണ് വേദി. തനത് രീതിയിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പ്രസംഗം തുടരുന്നതിനിടെയാണ് സംഭവം. അണികളുടെ മുറുമുറുപ്പ് സമയത്തെച്ചൊല്ലിയെന്ന് മനസിലാക്കിയ പി.ജെ , പിന്നെ വേദിയുടെ നിയന്ത്രണമേറ്റെടുത്തു. ഗൗരവം കലർന്ന ചിരിയോടെ, നേതാക്കളുടെ നേർക്ക് ചോദ്യങ്ങൾ. 

തികഞ്ഞ സിനിമാപ്രേമി കൂടിയായ പി.ജെ, പ്രസംഗത്തിന് കട്ട് പറയാൻ ഒരുങ്ങിയവരെ കൈകാര്യം ചെയ്തതും സിനിമാറ്റിക് സ്റ്റൈലിലിലായുരുന്നു.  ഇടുക്കി എം പി ഡീൻകുര്യാക്കോസ് വരെ ഒരുഘട്ടത്തിൽ പി ജെ യുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പതറി. 

താക്കീതും ഉപദേശവുമൊക്കെയായി പ്രസംഗം ഒന്നരമണിക്കൂർ കൊണ്ട് പൂർത്തിയാക്കിയാണ് പി.ജെ. ജോസഫ് വേദിവിട്ടത്.

ENGLISH SUMMARY:

PJ Joseph's speech at a UDF meeting in Nedunkandam stretched longer than expected, causing murmurs among attendees. He skillfully navigated the situation, engaging the audience and even humorously addressing concerns about the length of his address.