കൊല്ലം കോര്‍പറേഷനില്‍ ആശാ പ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയും നേര്‍ക്ക് നേര്‍. കോര്‍പറേഷനിലെ കൈക്കുളങ്ങര വാര്‍ഡിലാണ് ജെ. പ്രീതയും മിന്നു റോബര്‍ട്ടും ഏറ്റുമുട്ടുന്നത്. ഭുവനയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി.
കൊല്ലം കോര്‍പറേഷനില്‍ മല്‍സരിക്കുന്ന ഏക ആശാ പ്രവര്‍ത്തകയാണ് ജെ. പ്രീത. തീരദേശ വാര്‍ഡായ കൈക്കുളങ്ങരയിലാണ് മല്‍സരം. സജീവ പ്രവര്‍ത്തനത്തിനു മികച്ച ആശാ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡും കിട്ടിയിരുന്നു പ്രീതയ്ക്ക്. പ്രവര്‍ത്തനമേഖലയില്‍ തന്നെയാണ് ഇപ്പോള്‍ സ്ഥാനാര്‍ഥിയായും എത്തിയിട്ടുള്ളത്.
മാധ്യമ പ്രവര്‍ത്തന മേഖലയിലെ പരിചയവുമായാണ് മിന്നു റോബട്ട് എത്തുന്നത്. പൊതു പ്രവര്‍ത്തന പാരമ്പര്യവും ചൂണ്ടിക്കാട്ടുന്നു.
ജി.ആര്‍. ഭുവനയാണ് ബിജെപി സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ച ഡിവിഷന്‍ പിടിച്ചെടുക്കാന്‍ ആശാ പ്രവര്‍ത്തക ശ്രമിക്കുമ്പോള്‍ നിലനിര്‍ത്താനാണ് മിന്നു റോബട്ടിന്‍റെ ശ്രമം.