കൊല്ലം പത്തനാപുരം ജില്ലാ ഡിവിഷനില്‍ യുഡിഎഫിനു രണ്ട് സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസില്‍ നിന്നും ആലുവിള ജയനും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നു വിനീത് വിജയനും മല്‍സരിക്കുന്നു. ഇരുവരും അവകാശപ്പെടുന്നത് യുഡിഎഫിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ഥിയാണെന്നാണ്.
സംവരണ മണ്ഡലമായ പത്തനാപുരം ജില്ലാ ഡിവിഷനില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ച ആരംഭിച്ച ഘട്ടത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനു മാറ്റിവെച്ചതാണെന്നാണ് ജോസഫ് ഗ്രൂപ്പിന്‍റെ അവകാശവാദം. വര്‍ക്കിങ്ങ് പ്രസിഡന്‍റും കുണ്ടറ എം.എല്‍.എയുമായ പി.സി.വിഷ്ണുനാഥിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പിന്നീട് കൊടിക്കുന്നില്‍ സുരേഷ് എം.പി യുടെ നിര്‍ദേശ പ്രകാരം സീറ്റ് തിരിച്ചെടുത്തെന്നാണ് വിനീത് വിജയന്‍റെ ആരോപണം. ഇതോടെ ഓട്ടോറിക്ഷ ചിഹ്നത്തില്‍ വിനീത് വിജയനും മല്‍സരിക്കാനെത്തി. യുഡിഎഫ് സ്ഥാനാര്‍ഥിയെന്നാണ് പോസ്റ്ററില്‍ പതിച്ചത്.
ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ഥി പിന്‍മാറാതായതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആലുവിള ബിജുവും രംഗത്തെത്തി. കൈപ്പത്തി ചിഹ്നവും അനുവദിച്ചു. ബിജുവും യുഡിഎഫ് സ്ഥാനാര്‍ഥിയെന്നു കാട്ടി പോസ്റ്ററടിച്ചു. ജോസഫ് ഗ്രൂപ്പിനു സ്വാധീനമില്ലാത്ത സ്ഥലമായതിനാല്‍ മണ്ഡലത്തിലെ യുഡിഎഫ് സംവിധാനം മുഴുവന്‍ പ്രവര്‍ത്തിക്കുന്നത് ബിജുവിനു വേണ്ടിയാണ്