ലൈംഗിക പീഡന പരാതിക്ക് പിന്നാലെ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ആദ്യ പ്രതികരണം. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കുമെന്നും രാഹുല്‍ ഫെയ്സ്ബുക്കില്‍ എഴുതി.
ലൈംഗിക പീഡന ആരോപണം വന്ന സമയത്ത് 'ഹൂ കെയേഴ്സ്' എന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം. ഇത് മാറി നീതിന്യായ കോടതിയെയും ജനങ്ങളുടെ കോടതിയിലും ബോധിപ്പിക്കാം എന്നാണ് പുതിയ നിലപാട്. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം മണ്ഡലമായ പാലക്കാടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലാണ് രാഹുല്‍. മാധ്യമപ്രവർത്തകർ പ്രതികരണത്തിന് വിളിച്ചെങ്കിലും പ്രതികരിക്കാൻ രാഹുല്‍ കൂട്ടാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് രാഹുലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
യുവതിയും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മിലുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പരാതിയുമായി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്. ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു രാഹുലന്‍റെ ശബ്ദരേഖ. യുവതിയുടെ പരാതി മുഖ്യമന്ത്രി പരാതി പൊലീസിന് കൈമാറും. ഇതോടെഅറസ്റ്റിനും തുടര്‍ നടപടികള്‍ക്കും സാധ്യതയുണ്ടാകുമെന്നാണ് വിവരം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നുമാസം മുന്‍പ് ഓഗസ്റ്റ് 28ന് പൊലീസ് കേസെടുടുത്തിരുന്നു. നടിയുടെ ആരോപണത്തിന് പിന്നാലെ മൂന്നാം കക്ഷികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ഒരു കൃത്യമായ ഒരു പരാതിക്കാർ ഇല്ലാതെയാണ് കേസ് രജിസ്റ്റർ ചെയ്തത്.