കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ട് മുന്‍ മേയര്‍മാരുടെ മക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. ടി.പി.ദാസന്‍റെ മകള്‍ മിലിദാസനും അഡ്വ.എ.ശങ്കരന്‍റെ മകന്‍ അഭിലാഷ് ശങ്കറും.
സിപി എം നേതാവ് ടി പി ദാസന്‍റെ മകള്‍ മിലിയുടെ കന്നിയങ്കമാണിത്. ആര്‍ക്കിടെക്റ്റായ മിലി തിരുത്തിയാട് വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. മകള്‍ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ടി പി ദാസനും സന്തോഷവും അഭിമാനവും.
ചാലപ്പുറം വാര്‍ഡില്‍ നിന്ന് കന്നിയങ്കത്തിനിറങ്ങുന്ന അഭിലാഷ് നിയമപഠനം മുതല്‍ അച്ഛന്‍ അഡ്വ.എ.ശങ്കരന്‍റെ വഴിയെയാണ് സഞ്ചരിച്ചത്. 1983 കാലഘട്ടത്തില്‍ മേയറായിരുന്ന എ.ശങ്കരന്‍ മൂന്നുവര്‍ഷം മുമ്പാണ് വിടപറഞ്ഞത്. യുഎല്‍സിസിഎസില്‍ സീനിയര്‍ മാനേജറാണ് അഭിലാഷ് ശങ്കര്‍. അച്ഛനെ മേയറാക്കിയ നഗരവാസികള്‍ തങ്ങളെയും ചേര്‍ത്തുനിര്‍ത്തുമെന്ന് പ്രതീക്ഷയിലാണ് മിലിയും അഭിലാഷും.