dog-protection

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ സ്ഥാനാര്‍ഥിക്ക് വഴികാട്ടാന്‍ അയല്‍വീട്ടിലെ വളര്‍ത്തു നായയും. പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലാണ് കൗതുകമായ കാഴ്ച. എന്‍ഡിഎ സ്ഥാനാര്‍ഥി പ്രീത വിജയകുമാറിന്‍റെ പ്രചാരണത്തിലാണ് ടിപ്പു എന്ന നായയും.

പന്ത്രണ്ടാം വാര്‍ഡിലെ സ്ഥാനാര്‍ഥി  പ്രീത വിജയകുമാറും പ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീട് കയറുന്ന തിരക്കിലാണ്.വഴി കാട്ടുന്നത് അയല്‍വീട്ടിലെ നായ ടിപ്പുവാണ്.ടിപ്പുവിന്‍റെ ഉടമയും പ്രീതയുടെ അയല്‍ക്കാരനുമായ സുനില്‍കുമാറും പ്രചാരണത്തിന് ഉണ്ട്.അഞ്ചുവയസാണ് ടിപ്പുവിന്‍റെ പ്രായം.രാവിലെ പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ മുതല്‍ അവസാനിക്കും വരെ ടിപ്പുവും സംഘത്തിന് ഒപ്പമുണ്ട്

ആളില്ലാത്ത വീടുകള്‍ ടിപ്പു വേഗം മനസിലാക്കുന്നു എന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്.വോട്ടര്‍മാര്‍ക്കും വഴികാട്ടുന്ന നായ കൗതുകമായി. ഇനി പ്രാചരണം കഴിയും വരെ ടിപ്പുവും തിരക്കിലാണ്.

ENGLISH SUMMARY:

Kerala Election Campaign: An NDA candidate in Pathanamthitta receives unexpected help from a neighbor's dog during her election campaign. The five-year-old dog accompanies the candidate and her team, even recognizing vacant houses, adding a unique touch to the election process.