ജനയുഗം യൂണിറ്റ് മാനേജര്‍ക്ക് വീടുകള്‍ തോറും കയറിറങ്ങി വോട്ടഭ്യര്‍ഥിക്കാന്‍ ചീഫ് എഡിറ്റര്‍ എത്തി. കൊല്ലം കടപ്പാക്കടയില്‍ മല്‍സരിക്കുന്ന കോര്‍പറേഷന്‍ സ്ഥാനാര്‍ഥി ജി.വിജുവിനു വേണ്ടി വോട്ടഭ്യര്‍ഥിക്കാനാണ് സിപിഐ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം എത്തിയത്.
പഴയകാല സുഹൃത്തും ഇപ്പോള്‍ കൊല്ലം ജനയുഗം യൂണിറ്റ് മാനേജരുമായ വിജുവിനു വോട്ടഭ്യര്‍ഥിച്ചാണ് ബിനോയ് വിശ്വം എത്തിയത്. ഇന്നലെ രാവിലെ കടപ്പാക്കടയില്‍ എത്തിയ അദ്ദേഹം കടകളിലും വീടുകളിലും കയറിയിറങ്ങി വോട്ടഭ്യര്‍ഥിച്ചു. സമകാലീന രാഷ്ട്രീയം സെക്രട്ടറിയോട് നേരിട്ട് ചോദിച്ചവരും കുറവല്ല.
അഭിഭാഷകന്‍ കൂടിയായ എ. സുരേഷാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ ബിജെപി ജയിച്ച വാര്‍ഡില്‍ ഇത്തവണത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി എ. പ്രഭീന്‍ കുമാറാണ്.