കോട്ടയം പാലാ നഗരസഭയില്‍ നിര്‍ണായക ശക്തിയാകാന്‍ പുളിക്കക്കണ്ടം കുടുംബത്തില്‍ നിന്ന് മൂന്നു പേരാണ് സ്ഥാനാര്‍ഥികള്‍. സിപിഎം അംഗമായിരുന്ന ബിനു പുളിക്കക്കണ്ടവും മകള്‍ ദിയയും ബിനുവിന്‍റെ സഹോദരന്‍ ബിജുവുമാണ് മല്‍സരിക്കുന്നത്.  മൂന്നിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. 

കഴിഞ്ഞപ്രാവശ്യം സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ഏകയാളായ ബിനു പുളിക്കക്കണ്ടം ഇപ്പോള്‍ മകളെയും സഹോദരനെയും കൂട്ടി സ്വതന്ത്രരായാണ് മല്‍സരിക്കുന്നത്. പതിമൂന്നാം വാര്‍ഡില്‍ ബിജു പുളിക്കക്കണ്ടവും,  ബിനു പുളിക്കക്കണ്ടം പതിനാലിലും , പതിനഞ്ചില്‍ ബിനുവിന്‍റെ മകള്‍ ദിയയും സ്ഥാനാര്‍ഥികള്‍

കന്നി മത്സരത്തിനിറങ്ങിയ 21കാരി ദിയ അച്ഛന്‍ ബിനുവിന്‍റെ സിറ്റിങ് വാര്‍ഡിലാണ് സ്ഥാനാര്‍ഥി. ഇരുപതു വർഷമായി പാലാ നഗരസഭ കൗൺസിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാർഥിയായും ഒരു തവണ സിപിഎം സ്ഥാനാർഥിയായും രണ്ടു തവണ സ്വതന്ത്രനായും മത്സരിച്ച് ജയിച്ചതാണ്. ഇതാണ് ബിജുവിന്‍റെയും ആത്മവിശ്വാസം. പുളിക്കക്കണ്ടത്തുകാര്‍ മല്‍സരിക്കുന്ന മൂന്നിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. 

ENGLISH SUMMARY:

Pala Municipality Election features a family of candidates. The Pulikkakandam family is contesting in three wards of the Pala Municipality, and Congress has not fielded candidates in these wards.