ലൈംഗികാരോപണക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ വീണ്ടും വെട്ടിലാക്കി ഓഡിയോ ക്ലിപ്പും വാട്സാപ് ചാറ്റും. രാഹുല്‍ യുവതിയെ ഗര്‍ഭധാരണത്തിനും പിന്നീട് ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതാണ് ഓഡിയോയിലും ചാറ്റിലും ഉള്ളത്. ‘നീ പ്രെഗ്നന്‍റ് ആകാന്‍ റെഡിയാകൂ...’ എന്നാണ് ചാറ്റില്‍ രാഹുല്‍ പറയുന്നത്. ഗര്‍ഭനിരോധന ഗുളികള്‍ ഉപയോഗിക്കാമെന്ന് യുവതി മറുപടി നല്‍കുമ്പോള്‍ ‘നോ’ എന്നാണ് രാഹുലിന്‍റെ പ്രതികരണം. ‘അതെന്താണ്?’ എന്ന് യുവതി തിരിച്ചുചോദിക്കുമ്പോള്‍ ‘എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണം, നമ്മുടെ കുഞ്ഞ് വേണം...’ എന്ന് രാഹുല്‍ മറുപടി പറയുന്നു. 

ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ച രാഹുല്‍ പിന്നീട് ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നതാണ് ശബ്ദരേഖ. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് യുവതി ഓഡിയോയില്‍ പറയുന്നുണ്ട്. യുവതി സങ്കടം പറയുമ്പോള്‍ ‘നീയെന്തിനാണ് ഡ്രാമ കളിക്കുന്നത്’ എന്നുപറഞ്ഞ് പുരുഷശബ്ദം ക്ഷോഭിക്കുന്നുണ്ട്. ശബ്ദരേഖയിലെ സംഭാഷണത്തിന്‍റെ പൂര്‍ണരൂപം: 

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേതെന്ന് കരുതുന്ന ശബ്ദം: നാളെ ഡോക്ടറെ കാണണം.

യുവതി: അമ്മയ്ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. എനിക്ക് ഒരു പേടിയുണ്ട് അവിടേക്ക് പോകാന്‍ വേണ്ടിയിട്ട്. 

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേതെന്ന് കരുതുന്ന ശബ്ദം: എവിടെയാണ് പോകാന്‍ ഉദ്ദേശിക്കുന്നത്?

യുവതി: എനിക്ക് ആകെ വയ്യാണ്ടിരിക്കുവാണ്. വയ്യാണ്ടിരിക്കുവാണെന്ന് വച്ചാല് എനിക്ക് വൊമിറ്റിംഗ് ഉണ്ട്, എനിക്ക് കുറച്ച് പ്രശ്നങ്ങളുണ്ട് അതിനകത്ത്. 

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേതെന്ന് കരുതുന്ന ശബ്ദം: എന്റെ പൊന്നു സുഹൃത്തേ താൻ ആദ്യം ഒന്ന് റിയലിസ്റ്റിക് ആയിട്ട് സംസാരിക്ക്, ഈ ഡ്രാമ കാണിക്കുന്നവരെ എനിക്ക് ഇഷ്ടമേ അല്ല.

യുവതി: എന്ത് ഡ്രാമ എന്നാണ് പറയുന്നത്. എനിക്ക് വയ്യാണ്ടിരിക്കുകയാണ്.  എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. ശ്രദ്ധിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ വീട്ടിൽ പോയിട്ട് എനിക്ക് അമ്മയെ കണ്ടിട്ട് കരച്ചില്‍ അടക്കാന്‍ (Not audible) പറ്റുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേതെന്ന് കരുതുന്ന ശബ്ദം: നിന്‍റെ ഈ ....... വര്‍ത്തമാനം ഒന്ന് നിര്‍ത്ത്. ഞാൻ നിന്നോട് കഴിഞ്ഞ ദിവസം ഇതിനെ പറ്റി സംസാരിച്ചപ്പോൾ നീ എന്നോട് പറഞ്ഞത്, ഇന്നുകൊണ്ട് ലോകം അവസാനിക്കാൻ പോകുമല്ലോ, എനിക്ക് ഒരു ഇത്തിരി സമയം താ എന്ന് പറഞ്ഞു. പിന്നെ മൂന്നുദിവസമായി കമ്യൂണിക്കേഷന്‍ ഇല്ല. നീ വളരെ കൂളാണ്, നീ നിന്‍റെ കാര്യങ്ങളൊക്കെ ചെയ്തുപോകുന്നു... പിന്നെ ഞാന്‍ എന്തിനാ അതിനെപ്പറ്റി ബോതേര്‍ഡ് ആകുന്നത്. പിന്നെ ഇന്ന് ഞാൻ ചോദിച്ചപ്പോൾ മാത്രം നിനക്ക് ഉള്ള ഒരു ചൂട്...

യുവതി: എനിക്ക് വയ്യാഞ്ഞിട്ടാണ് ഞാന്‍ പതുക്കെ സംസാരിക്കുന്നത്. എനിക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട്. മര്യാദയ്ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. എന്താ പറയുക, സ്മെല്‍ ഒന്നും അത്രയ്ക്ക് പിടിക്കുന്നില്ല. അങ്ങനെ ഒരുപാട് പ്രശ്നങ്ങളുണ്ട്. എനിക്ക് ഇത് ആരോടെങ്കിലും പറയാനും പറ്റുന്നില്ല. 

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേതെന്ന് കരുതുന്ന ശബ്ദം: ഹോസ്പിറ്റല്‍ പോകാന്‍ പറഞ്ഞു, ഈ ഡ്രാമ ഒന്ന് നിര്‍ത്ത്. ഈ ഒന്നാംമാസത്തില്‍ എന്തൊക്കെ ഉണ്ടാകുമെന്നൊക്കെ നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. ചുമ്മാ ഡ്രാമ കാണിക്കാതെ. 

യുവതി: നിങ്ങള്‍ കുറേപ്പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്‍റെ കാര്യം മാത്രമേ അറിയൂ. ആദ്യത്തെ മാസം അങ്ങനെയാണോ ഇങ്ങനെയാണോ എന്നൊക്കെ ചോദിച്ചാല്‍. 

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേതെന്ന് കരുതുന്ന ശബ്ദം: എന്നാല്‍ ഹോസ്പിറ്റലില്‍ പോകൂ. അവിടെയല്ലേ ബാക്കി കാര്യങ്ങള്‍...

യുവതി: എങ്ങനെയാണ് ഇങ്ങനെയൊരു മാറ്റം വരുന്നത്? ഇത് ആരുടെ പ്ലാന്‍ ആണ്, എന്‍റെ പ്ലാനാണോ? ആര്‍ക്കാണ് കുഞ്ഞിനെ വേണം, കുഞ്ഞിനെ വേണം എന്ന് പറഞ്ഞുകൊണ്ടിരുന്നത്, ഞാനാണോ? പിന്നെ നിങ്ങള്‍ എന്തിനാണ് ഈ ലാസ്റ്റ് മൊമെന്‍റില്‍ ഇങ്ങനെ മാറുന്നത്? നിങ്ങള്‍ എന്തിനാണ് എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്? 

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേതെന്ന് കരുതുന്ന ശബ്ദം: നീ മാനേജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നീ മാനേജ് ചെയ്തോ...

യുവതി: നിങ്ങള്‍ എന്തിനാണ് ഈ കൊല്ലുന്ന കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നത്? നിങ്ങള്‍ക്കല്ലേ ഇതിനെ േവണം എന്ന് പറ‍ഞ്ഞോണ്ടിരുന്നത്? എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. 

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേതെന്ന് കരുതുന്ന ശബ്ദം: നിനക്കില്ലാത്ത പ്രശ്നമെന്താ എനിക്ക്?

യുവതി: ആരുടെയും സഹായമില്ലാതെ, ഒരു മനുഷ്യന്‍റെയും സഹായമില്ലാതെ ഇത് ചെയ്തുതരുമെന്ന് തോന്നുന്നുണ്ടോ? 

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേതെന്ന് കരുതുന്ന ശബ്ദം: നീ ആദ്യം ഹോസ്പിറ്റലില്‍ പോകൂ. അവര്‍ ഒറ്റയ്ക്ക് പറ്റില്ലെന്ന് പറയില്ലല്ലോ (Not audible)

യുവതി: എനിക്കറിയില്ല  (Not audible). നിങ്ങള്‍ ഒരുപാട് മാറി. ഇങ്ങനെയൊന്നും ആയിരുന്നില്ല. ഇത് വേണമെന്ന് വാശിപിടിച്ചതാരാ, ഞാനാണോ? വേണ്ടെന്നാ ഞാന്‍ പറഞ്ഞത്. നിങ്ങള്‍ക്കാണ് വേണം, വേണം എന്നുപറഞ്ഞത്. നിങ്ങളുടെ പ്ലാനിങ് തന്നെയല്ലേ, എന്‍റെയല്ലല്ലോ...

നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിന്‍റെ പുറത്തുവന്ന ഓഡിയോയും വാട്സാപ് ചാറ്റുകള്‍ വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. ഇതിന്‍റെ  അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് രാഹുലിനെതിരെ കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായതിന് പിന്നാലെയാണ് വീണ്ടും ഓഡിയോയും വാട്സാപ് ചാറ്റും പുറത്തുവന്നിരിക്കുന്നത്.

ENGLISH SUMMARY:

Rahul Mamkootathil is facing renewed allegations in a sexual harassment case. The case involves an audio clip and WhatsApp chats allegedly showing him pressuring a woman for pregnancy and later an abortion, leading to further investigation and public scrutiny.