മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ പരിഹാസവുമായി പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തില്‍. ‘ഇപ്പോഴെ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രി…’ എന്നാണ് മന്ത്രിയുടെ വിഡിയോ ഉള്‍പ്പെടുത്തിയുള്ള രാഹുലിന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം. കെ.ബി ഗണേഷ് കുമാറിന് എതിരായ ഭാര്യയുടെ പരാതി ചൂണ്ടിക്കാട്ടിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം.   

പിങ്ക് പൊലീസ് കൊട്ടാരക്കരയിലെ വീട്ടിലെത്തിയോ എന്ന് മന്ത്രി മറുപടി പറയണം. 112 എന്ന ടോൾ ഫ്രീ നമ്പറിൽ ആരാണ് വിളിച്ചതെന്നും എസ്.പി ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നും രാഹുൽ മാങ്കൂട്ടത്തില്‍ ചോദിച്ചു. അതേസമയം ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മില്‍ ബന്ധമില്ലെന്നായിരുന്നു മന്ത്രി കെ.ബി.ഗണേഷ് കുമാറിന്‍റെ പ്രതികരണം. 

എന്നാല്‍ തന്നെ പരിഹസിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായി വിമര്‍ശനമാണ് മന്ത്രി നടത്തിയത്. ‘പാലക്കാട് ഐവിഎഫ് നടത്തുന്ന എല്ലാ സ്ഥാപനങ്ങളും ഇദ്ദേഹം വന്നതോടെ അടച്ചു. അബോര്‍ഷന്‍ നടത്തുന്ന സ്ഥാപനങ്ങളും അടച്ചു. അവിടുത്തെ ഡോക്ടറുമാര്‍ക്ക് പണിയില്ലാതെയായി. അയാളാണോ എന്നെക്കുറിച്ച് അഭിപ്രായം പറയുന്നത്.’ – കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. 

മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നായിരുന്നു ഭാര്യ ബിന്ദു മേനോന്‍റെ ആരോപണം. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വാളകത്തെ ഗണേഷ് കുമാറിന്‍റെ വീട്ടിലേക്കു ഭാര്യ അറിയിപ്പില്ലാതെ എത്തിയതോടെയാണ് സംഭവം. അവിടെ ഉണ്ടായ കാര്യങ്ങളുടെ ഫോട്ടോ താന്‍ എടുത്തുവെന്നും ചിലയാളുകള്‍ തന്‍റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചുവെന്നും ബിന്ദു മേനോന്‍റെ ആരോപണത്തില്‍ പറയുന്നു. 

ENGLISH SUMMARY:

Minister KB Ganesh Kumar was satirized by Palakkad MLA Rahul Mamkootathil. The MLA's Facebook post, featuring a video of the minister, stated 'Don't get so emotional, Minister Ganeshan...', referencing a complaint by the minister's wife against him.