മുസ്ലിം ലീഗിന്‍റെ തറവാടായ പാണക്കാട് വാർഡിലെ ലീഗിന്‍റെ സ്ഥാനാർഥി പരിയ മജീദ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്. വാർഡ്തല കൺവെൻഷൻ മുതൽ വീടു വീടാന്തരമുള്ള പ്രചാരണത്തിൽ വരെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള മുഴുവൻ നേതാക്കളുടെയും സാന്നിധ്യവും നേതൃത്വവുമുള്ള ഭാഗ്യത്തിലാണ് മജീദ്.
മലപ്പുറം നഗരസഭയിലെ 37ാം വാർഡ് പാണക്കാട് സ്ഥാനാർഥിയാവണമെന്ന് മോഹിച്ച ഒട്ടേറെ പേരുണ്ട്. ലീഗ് തീരുമാനിച്ച മൂന്നു ടേം നിബന്ധനയുടെ പേരിൽ കഴിഞ്ഞവട്ടം മാറി നിന്ന പരിമജീദിന് ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പാണക്കാട് വാർഡിൽ മൽസരിക്കാൻ അവസരം ലഭിച്ചത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജില്ലാ പ്രസിഡന്‍റ് അബ്ബാസലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ, ബഷീറിലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ തുടങ്ങി മുസ്ലീംലീഗിന്റെ മുഖമായ പ്രധാനപ്പെട്ടവരെല്ലാം ഈ വാർഡിലെ വോട്ടർമാരാണ്.