മുവാറ്റുപുഴയിൽ ഒരു ഉസ്മാന് തിരക്കോട് തിരക്കാണ്. തിരഞ്ഞെടുപ്പായാൽ സ്ഥാനാർഥികളും, വിവിധ പാർട്ടി പ്രവർത്തകരും, നേതാക്കളുമൊക്കെ ഉസ്മാനെ തേടിയെത്തും. സ്ഥാനാർഥിയുടെ പേരും, പാർട്ടിയും, ചിഹ്‌നവും വാർഡും കൊടുത്താൽ, ഒരു മണിക്കൂറിനുള്ളിൽ പ്രചാരണ ഗാനം തയ്യാറാക്കി കയ്യിൽ തരും ഉസ്മാൻ മൂവാറ്റു പുഴ.