തൃശൂർ പുത്തൻ ചിറയിൽ ട്വന്റി ട്വന്റി സ്ഥാനാർഥിയുടെ പേര് വോട്ടർ പട്ടികയിൽ നീക്കം ചെയ്തത് വിവാദത്തിൽ. കോടതി നിർദ്ദേശം ഉണ്ടായിട്ടും നാമനിർദേശ പത്രിക സ്വീകരിച്ചില്ല. ഹൈക്കോടതിയെ സമീപിക്കും.
പുത്തൻചിറ പുത്തൻചിറയിലെ പതിനൊന്നാം വാർഡിലെ ട്വന്റി20 സ്ഥാനാർഥി വിജയലക്ഷ്മിയാണിത്. വോട്ടർ പട്ടികയിൽ പേരില്ലായിരുന്നു. പഞ്ചായത്ത് സെക്രട്ടറി നാമനിർദേശ പത്രിക സമർപ്പിച്ചില്ല. ഈ വിഷമത്തിലായിരുന്നു വിജയലക്ഷ്മി കരഞ്ഞത്. പതിനൊന്നാം വാർഡിലെ തിരുതാമസക്കാരിയാണ് വിജയലക്ഷ്മി. വീടിന്റെ പുനനിർമാണം നടക്കുന്നതിനാൽ 8 മാസമായി ഒരു കിലോമീറ്റർ അകലെയുള്ള പതിനാലാം വാർഡിലാണ് വാടകയ്ക്ക് താമസിക്കുന്നത്. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തത് നീതികേടാണെന്ന് വിജയലക്ഷ്മി പറഞ്ഞു.
തൃശൂർ ജില്ലാ കലക്ടർ നടത്തിയ ഹിയറിങ്ങിൽ അനുകൂലമായ ഉത്തരവാണ് ലഭിച്ചത്. നിലവിൽ വാടകയ്ക്ക് താമസിക്കുന്ന പതിനാലാം വാർഡിലെ വോട്ടർപട്ടികയിൽ വിജയലക്ഷ്മിയുടെയും ഭർത്താവിന്റെയും പേര് ഉൾപ്പെടുത്തണമെന്ന് കലക്ടർ ഉത്തരവിട്ടിരുന്നു.