കോട്ടയം മേലുകാവ് പഞ്ചായത്തില്‍ മല്‍സരിക്കുന്ന ബേബി ഗിരീഷ് എന്ന പേര് കേട്ടാൽ പെട്ടെന്ന് മനസിലാകണമെന്നില്ല. എന്നാല്‍ റോബിന്‍ ഗിരീഷെന്ന പേര് കേരളത്തിന് പുറത്തുവരെ പരിചിരിതമാണ്. ബസ്സിന്റെ പെര്‍മിറ്റിനെച്ചൊല്ലി ഗതാഗത വകുപ്പിനോട് ഏറ്റുമുട്ടി സുപ്രീംകോടതിവരെ പോയ ബസ് ഉടമ ഗിരീഷും സ്ഥാനാർഥിയാണ്.
റോബിൻ ബസുമായി നിറത്തിലിറങ്ങി നിരന്തരം വാർത്തകളിൽ ഇടം പിടിച്ചിരുന്ന ഗിരീഷ് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ് . മേലുകാവ് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ സ്വതന്ത്രനായാണ് ബേബി ഗിരീഷ് മത്സരിക്കുന്നത്.
പോസ്റ്ററും ഫ്‌ളക്‌സും ഇല്ലാതെ വോട്ടു പിടിക്കാനാണ് ഗിരീഷിന് താല്പര്യം. ഫോണ്‍കോളുകളും നവമാധ്യമങ്ങളും ധാരാളമാണെന്ന് ഗിരീഷ് പറയുന്നു.