തദ്ദേശ തിരഞ്ഞെടുപ്പിലെ നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന് . എത്ര പത്രികകൾ സ്വീകരിക്കപ്പെടും എത്രയെണ്ണം പിഴവുകൾ ഉള്ളതിനാൽ തള്ളും എന്ന് ഇന്നറിയാം. 1,64,427 പത്രികകൾ സമർപ്പിക്കപ്പെട്ടു. 1,08,580സ്ഥാനാർഥികളാണ് രംഗത്തുള്ളത്. 24ാം തീയതിയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്, (19,959). തൃശൂർ (17,168) എറണാകുളം (16,698), എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വയനാട്ടിലാണ് ഏറ്റവും കുറവ്. (5,227) , ഏറ്റവും കുറവ് - വയനാട് (5,227). സ്ത്രീകള്‍ : 57,227, പുരുഷന്‍മാര്‍ : 51,352, ട്രാന്‍സ് ജെന്‍ഡര്‍ : 1