തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം അവസാനിച്ചു. സംസ്ഥാനത്ത് 1.64 ലക്ഷം പത്രികകള്‍ സമര്‍പ്പിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്ക്. രാത്രി എട്ടുമണിവരെയുള്ള ക്രോഡീകരിച്ച കണക്കുകൾ പ്രകാരം 1,64,427 പത്രികകളാണ് ലഭിച്ചത്. ആകെ സ്ഥാനാർത്ഥികൾ 1,08,580 ആണ്. 57,227 വനിതകളും 51,352 പുരുഷന്മാരും ഒരു ട്രാൻസ് ജെൻഡറും പത്രികകൾ നൽകി. പല സ്ഥാനാർത്ഥികളും ഒന്നിലധികം പത്രികകളാണ് സമർപ്പിച്ചത്.
19,959 പത്രികകൾ ലഭിച്ച മലപ്പുറമാണ് പട്ടികയിൽ ഒന്നാമത്. തൃശൂരും എറണാകുളവും തൊട്ടുപിന്നിൽ. 5,227 പത്രികകൾ മാത്രം ലഭിച്ച വയനാട് ആണ് ഏറ്റവും പന്നിൽ. നാളെയാണ് പത്രികകളുടെ സൂക്ഷമ പരിശോധന. തിങ്കളാഴ്ച വരെ പത്രികകള്‍ പിന്‍വലിക്കാന്‍ സമയമുണ്ട്. അതിന് ശേഷമെ തിരഞ്ഞെടുപ്പ് ചിത്രം തെളിയുകയുള്ളൂ.