ശബരിമലയിൽ തിരക്കിന്റെ സാഹചര്യമനുസരിച്ച് സ്പോട് ബുക്കിങ്ങിന്റെ എണ്ണം തീരുമാനിക്കാമെന്ന് ഹൈക്കോടതി.നിലയ്ക്കലിലെ നിയന്ത്രണങ്ങള്‍ വന്നതോടെ ഇന്നും ശബരിമല സന്നിധാനം ശാന്തമായിരുന്നു.നാളെ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.
അനിയന്ത്രിതമായ തിരക്കിനെ തുടർന്ന് തിങ്കളാഴ്ച്ച വരെ സ്പോട് ബുക്കിങ് ഇരുപതിനായിരത്തിൽ നിന്ന് 5000 ആക്കിയിരുന്നു.ഇന്ന് വിഷയം പരിഗണിച്ചപ്പോൾ പമ്പ മുതൽ സന്നിധാനം വരെ ഓരോ സെക്ടറിലും ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണം ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.ഓരോ ദിവസത്തെയും തിരക്ക് പരിഗണിച്ചാവണം എണ്ണം തീരുമാനിക്കേണ്ടത്.ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറും,പൊലീസ് കോർഡിനേറ്ററും ചേർന്ന് തീരുമാനമെടുക്കണം.ഇക്കാര്യം സ്പെഷ്യൽ കമ്മീഷണറെ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.നിലയ്ക്കലില്‍ നിയന്ത്രണം തുടങ്ങിയതിന്‍റെ ആശ്വാസം തീര്‍ഥാടകര്‍ക്കുണ്ട്
ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവരില്‍ പകുതിയോളം പേര്‍ മാത്രമാണ് ദര്‍ശനത്തിനെത്തുന്നത്.മറ്റ് ദിവസങ്ങളില്‍ ബുക്ക് ചെയ്ത33000പേരാണ് ഇന്നലെ ദര്‍ശനത്തിന് എത്തിയത്.ഇന്നും സ്ഥിതി വ്യത്യസ്തമല്ല.തിരക്ക് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ സ്പോട്ട് ബുക്കിങ് വര്‍ധിപ്പിച്ചേക്കാം.ദര്‍ശനം നേരത്തെ നടത്തിയവരും വരാന്‍ കഴിയാത്തവരും ബുക്കിങ് റദ്ദാക്കി മറ്റുവര്‍ക്ക് അവസരം ഒരുക്കണമെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു.