ശബരിമല യുവതി പ്രവേശനത്തില്‍ മാര്‍ച്ചില്‍ നിലപാടറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കും. യുവതി പ്രവേശനത്തെ അനുകൂലിച്ച് 2019ലെ ലോക് സഭാതിരഞ്ഞെടുപ്പില്‍ കൈപൊള്ളിയതിനാല്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയേക്കും. അപ്പോഴും സര്‍ക്കാരിനെ വേട്ടയാടുന്നത് സുപ്രീംകോടതി വിധിക്ക് പിന്നാലെ ഭക്തരെ മുറിവേല്‍പ്പിച്ച നീക്കങ്ങളും സമീപനങ്ങളാണ്. ഇത് എന്തായിരുന്നുവെന്ന് കാണാം
സുപ്രീംകോടതി യുവതി പ്രവേശം അനുവദിച്ച അന്ന് മുതല്‍ കേരളം സംഘര്‍ഷഭരിതമായിരുന്നു സുപ്രീംകോടതി വിധിക്ക് പിന്നാലെയെത്തിയ തുലാമാസപ്പൂജക്കാലത്ത് യുവതികളെത്തും മുന്‍പെ നിലയ്ക്കലില്‍ അടിപൊട്ടി. സംഘര്‍ഷഭരിതമായ ശബരിമലക്കാലത്ത് ഭക്തതര്‍ക്കെതിരായിരുന്നു സര്‍ക്കാരും സിപിഎമ്മും. രഹനാഫാത്തിമയ്ക്കടക്കം വമ്പന്‍ സുരക്ഷ ഒരുക്കി പൊലീസും മലകയറ്റാന്‍ ശ്രമിച്ചു. വിശ്വാസികൾക്ക് പ്രവേശിക്കാൻ എല്ലാ സൗകര്യവും നൽകുമെന്നും വിധി തടയാൻ ആരെയും അനുവദിക്കില്ല മുഖ്യമന്ത്രി പ്രഖ്യാപിച്ചു. യുവതി പ്രവേശന കാര്യത്തിൽ സർക്കാരിന് പിന്നോട്ടുപോക്കില്ലെന്ന് ആവർത്തിച്ചു മുഖ്യമന്ത്രി പുതുവര്‍ഷപ്പിറവിയില്‍ വനിതാമതിലൊരുക്കിയതിന്‍റെ പിറ്റേന്ന് അതീവ രഹസ്യമായി കനകദുര്‍ഗയെയും ബിന്ദു അമ്മിണി എത്തിച്ച് സര്‍ക്കാര്‍ വിധി നടപ്പാക്കി. അവർക്ക് സുരക്ഷ നൽകുക എന്നത് പോലീസിന്റെ കടമയായിരുന്നു എന്ന് പറഞ്ഞ് യുവതി പ്രവേശ പിണറായി സ്ഥിരീകരിച്ചു
യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ ക്ഷേത്രം അടച്ച് 'ശുദ്ധിക്രിയ' നടത്തിയ തന്ത്രിയെ കടന്നാക്രമിച്ചായിരുന്നു പിണറായിയുടെ ഈ പ്രതികരണം. വിധിയെ എതിര്‍ത്ത് എന്‍എസ്എസ് നിലപാട് മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മണ്ഡലകാലത്തിന്റെ അവസാനനാളില്‍ നീതി സംഘത്തിനൊപ്പം തിരിഞ്ഞോടേണ്ടി വന്നത് സര്‍ക്കാരിന് നാണക്കേടായിരുന്നു . പുനപരിശോധന ഹര്‍ജി സുപ്രീംകോടതി കേള്‍ക്കാനിരിക്കെ നിലപാട് തിരുത്തേണ്ടത് സര്‍ക്കാരിന് അനിവാര്യതയാണ്. ഭക്തരുടെ വികാരത്തിനെതിരെ നീങ്ങാനുള്ള ശക്തി പുരോഗമന പ്രസ്ഥാനത്തിന്‍റെ തല്ക്കാലമില്ലെന്നതാണ് യാഥാര്‍ഥ്യം