തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അടുത്തഘട്ടത്തില്‍,  തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കടുത്ത ആരോപണം ഉന്നയിച്ച് ബി.ജെ.പി. ഏറ്റവും ഒടുവില്‍ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിന്‍റെ മിനിറ്റ്സ് ക്ലോസ് ചെയ്തിട്ടില്ലെന്നും പരസ്യ ഹോര്‍ഡിങ്ങുകളുടെ ടെന്‍ഡര്‍ കൂടാതെ സ്വകാര്യ സ്ഥാപനത്തിന് നല്‍കിയെന്നുമാണ് ആരോപണം. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് ബി.ജെ.പി.സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. കോര്‍പറേഷന്‍ കൗണ്‍സിലിന്‍റെ അവസാന യോഗത്തിന്‍റെ മിനിറ്റ്സ് ക്ലോസ് ചെയ്യാത്തതില്‍ ദുരൂഹതയുണ്ട് വിവിധ ഇടങ്ങളിലെ പരസ്യ ഫലകങ്ങള്‍ ടെന്‍ഡര്‍ വിളിക്കാതെ സ്വകാര്യ വ്യക്തി കരാര്‍ നല്‍കിയെന്നും രാജേഷ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യ പോരിനിറങ്ങുന്ന മുന്‍ ഡി.പി.ജി ആര്‍. ശ്രീലേഖയും കോര്‍പറേഷന്‍ ഓഫിസിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

ENGLISH SUMMARY:

Arya Rajendran faces serious allegations from BJP leaders regarding the Thiruvananthapuram Corporation. The allegations center on unclosed council meeting minutes and awarding advertising contracts without proper tendering processes.