തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കായി പ്രചാരണത്തിനിറങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കോര്‍പറേഷനിലെ സ്ഥാനാര്‍ഥികളെ അണിനിരത്തിയുള്ള കണ്‍വെന്‍ഷനോടെയാണ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി തുടക്കമിട്ടത്. സംസ്ഥാനത്തെ തുടര്‍ഭരണം പോലെ തിരുവനന്തപുരത്തും തുടര്‍ഭരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ എല്‍ഡിഎഫ് കൊണ്ടുവന്ന വികനസനങ്ങളെ പിന്നോട്ടടിക്കുമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തലസ്ഥാന കോര്‍പറേഷനിലെ 101 സ്ഥാനാര്‍ഥികളെയും അണിനിരത്തിയുളള തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെ തിരഞ്ഞടുപ്പ് പ്രചാരണങ്ങളിലേക്ക് കടക്കുകയാണ്. തിരുവനന്തപുരം നഗരത്തിന്‍റെ ഭാവി വികനസമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മെട്രോയുടെ ചിത്രത്തോടെയുള്ള സ്റ്റേജിലാണ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നത്. വികനസ തുടര്‍ച്ചക്കായി കോര്‍പറേഷന്‍റെ ഭരണം എല്‍ഡിഎഫിനെ തന്നെ ഏല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് വികനസനത്തെ പിന്നോട്ടടിക്കുമെന്ന് കുറ്റപ്പെടുത്തിയ പിണറായി വിജയന്‍ കേരളത്തിലെ ആരോഗ്യരംഗം ലോകരാജ്യങ്ങളെക്കാള്‍ മുകളിലാണെന്ന് ആവര്‍ത്തിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന്‍റെ കേളികൊട്ടാവും തദ്ദേശതിരഞ്ഞെടുപ്പിലെ വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, തലസ്ഥാനത്തെ മന്ത്രിമാര്‍ എം.എല്‍ എ മാര്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.