nikhil-idukki-congress

ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് കൊലക്കേസ് പ്രതി നിഖില്‍ പൈലി. ഇടുക്കി പൈനാവ് ഡിവിഷനില്‍ മല്‍സരിക്കുമെന്നാണ് നിഖിലിന്‍റെ നിലപാട്. സമൂഹ മാധ്യമപ്പോസ്റ്റിലൂടെയാണ് നിഖില്‍ വെല്ലുവിളി നടത്തിയത്. കോണ്‍ഗ്രസിനെ ഒറ്റിയവരെ പരിഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും നിഖില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. കുറിപ്പിങ്ങനെ: 'ഇടുക്കി ജില്ല പഞ്ചായത്ത് പൈനാവ് ഡിവിഷന്‍ വാര്‍ഡില്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഞാനും മല്‍സരിക്കും. വാര്‍ഡില്‍ തോറ്റ ആളുകളെ ഇറക്കി സിപിഐഎമ്മുമായി അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയം കളിക്കാന്‍ നിന്നാല്‍ കഴിഞ്ഞ തവണത്തെ റിസള്‍ട്ട് തന്നെ ഉണ്ടാകും'. 

ഇടുക്കി ഗവണ്‍മെന്‍റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായ ധീരജ് രാജേന്ദ്രനെ 2022 ജനുവരിയിലാണ് നിഖിലും സംഘവും കുത്തിക്കൊലപ്പെടുത്തിയത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആസൂത്രിത കൊലപാതകമായിരുന്നു ധീരജിന്‍റേതെന്നും സംഘമായാണ് പ്രതികള്‍ എത്തിയതെന്നുമായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. 

ENGLISH SUMMARY:

Nikhil Paily, accused in the Dheeraj Rajendran murder case, has challenged the Idukki Congress leadership, announcing his candidacy for the Painavu Division. He protested the selection of alleged 'traitors' by the party, hinting at adjustment politics with the CPI(M