ആലുവയില്‍ നിര്‍ധന യുവാവിന് വൃക്ക ദാനം ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച ലാബ് ടെക്നീഷ്യന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ താരമാണ്. ഒന്‍പത് വര്‍ഷം മുന്‍പ് കാരുണ്യവഴിയിലെ മാതൃകയായ ഡീന എബി ചൂര്‍ണിക്കര പഞ്ചായത്തിലേയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. സാമൂഹിക സേവനത്തിനൊപ്പം അവയവദാനത്തിന്‍റെയും വലിയ സന്ദേശം പകരുന്നതാണ് ഡീനയുടെ സ്ഥാനാര്‍ഥിത്വം.