പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി വിമതനായി മല്‍സരിക്കും. കാര ബ്രാഞ്ച് സെക്രട്ടറി സി.വൈശാഖനാണ് മല്‍സരിക്കുന്നത്. 36–ാം ഡിവിഷനിലാണ് വൈശാഖന്‍ സ്ഥാനാര്‍ഥിയാകുന്നത്. കോണ്‍ഗ്രസ് എസിലെ ജയനാണ് ഔദ്യോഗിക സ്ഥാനാര്‍ഥി.
അതിനിടെ പാലക്കാട് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി. കൊടുന്തിരപ്പുള്ളി വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. വാര്‍ഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റും ഏറ്റുമുട്ടി.
തൃശൂരില്‍ മിഷൻ കോട്ടേഴ്സിൽ കോൺഗ്രസിന്‍റെ കമ്മിറ്റി ഓഫിസ് തകർത്തതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന ബൈജു വർഗീസിന്‍റെ ഓഫിസാണ് തകർത്തത്. സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. സംഭവത്തിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.