bjp-tvm

TOPICS COVERED

തിരുവനന്തപുരം കോര്‍പറേഷനില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ.തമ്പി ആത്മഹത്യ ചെയ്തതിന് പിന്നാലെ ബിജെപിയില്‍ വീണ്ടും ജീവനൊടുക്കാന്‍ ശ്രമം. നെടുമങ്ങാട് നഗരസഭയില്‍ പനയ്കോട്ടല വാര്‍ഡിലെ ശാലിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അതേസമയം, തിരുവനന്തപുരം കോര്‍പറേഷനില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ.തമ്പി ആത്മഹത്യ ചെയ്തതില്‍ വിശദ അന്വേഷണം തുടങ്ങിയതായി പൊലീസ്. ആനന്ദിന്‍റെ ബന്ധുക്കളുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തി. ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളില്‍ നിന്ന് വിവരം ശേഖരിക്കും. തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ തീരുമാനിച്ച ആനന്ദ് കഴിഞ്ഞദിവസം ശിവസേനയില്‍ അംഗത്വമെടുത്ത് അവരുടെ പിന്തുണ കൂടി ഉറപ്പിക്കാനും ശ്രമിച്ചിരുന്നു. ഇതിനിടയില്‍ മല്‍സരത്തില്‍ നിന്നും പിന്മാറാന്‍ ആരുടെയെങ്കിലും ഭീഷണിയോ, സമ്മര്‍ദമോ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കും.

മണ്ണ് മാഫിയക്കാരായ നേതാക്കളില്‍ ചിലരുടെ സമ്മര്‍ദം കാരണമാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്ന ആരോപണമാണ് ആനന്ദിന്‍റെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ആനന്ദിനെ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നില്ലെന്നാണ് ബി.ജെ.പി നേതാക്കളുടെ ആദ്യ പ്രതികരണം. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ആനന്ദിന്‍റെ മൃതദേഹം രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്യും. തന്‍റെ മൃതദേഹം ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളെ കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുള്ളതിനാല്‍ പൊതുദര്‍ശനം സംബന്ധിച്ച് നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ENGLISH SUMMARY:

Kerala BJP suicide related to candidate selection controversies is being investigated by police. The probe follows the suicide of an RSS worker and a subsequent suicide attempt, raising concerns about internal conflicts within the BJP.