suresh-muralidharan

കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനെതിരെ രൂക്ഷമായി പ്രതികരിച്ച് ബി.ജെ.പി.  ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രാഷ്ട്രീയത്തില്‍ വന്നത് കിങ്ങിണിക്കുട്ടനായിട്ടല്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ്. അച്ഛന്മാരുടെ തണലില്‍ വന്നതല്ലെന്നും മുരളീധരനു മറുപടിയായി സുരേഷ് പറഞ്ഞു.

രാജീവ് ചന്ദ്രശേഖര്‍ക്കെതിരെ പരിഹാസവുമായി രാവിലെ കെ. മുരളീധരന്‍ പ്രസ്താവന നടത്തിയിരുന്നു. ബിജെപിയില്‍ ഗുരുതരമായ അവസ്ഥയെന്നും വളരെ കമ്മിറ്റഡ് ആയ പ്രവര്‍ത്തകര്‍ക്ക് മറ്റൊരു പാര്‍ട്ടിയിലേക്കും പോകാനാവാത്ത സ്ഥിതിയാണെന്നും മുരളീധരന്‍ പറഞ്ഞു. ആരോടും പരാതി പറയാനും പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. പ്രശ്നങ്ങള്‍ അറിയിക്കാനായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ അടുത്തുപോയാല്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ചീത്ത വിളിച്ച് ഓടിക്കും. 

ENGLISH SUMMARY:

Rajeev Chandrasekhar's political career is under discussion following statements from K. Muraleedharan. BJP leaders are defending Chandrasekhar, highlighting his commitment and contrasting his background with Muraleedharan's.