തൃശൂര്‍ കോര്‍പ്പറേഷന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഎമ്മിനുള്ളില്‍ പൊട്ടിത്തെറി. കോട്ടപ്പുറം ഡിവിഷനിൽ പാർട്ടി സ്ഥാനാർഥിയ്ക്കെതിരെ സി.പി.എമ്മുകാർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. തൃശൂർ ചക്കാമുക്ക് ബ്രാഞ്ചിലെ ജിതിൻ സി.പി.എം വിമത സ്ഥാനാർഥിയായി മത്സരിക്കും. കോൺഗ്രസിന് വേണ്ടി കഴിഞ്ഞ തവണ വോട്ടു പിടിച്ചയാളെ സി.പി.എം സ്ഥാനാർഥിയാക്കിയെന്നും പാർട്ടി നേതാക്കൾ പ്രാദേശിക പ്രവർത്തകരെ അവഗണിച്ചു എന്നുമാണ് സിപിഎം പ്രവര്‍ത്തകുടെ നിലപാട്.
പാട്ടുരായ്ക്കൽ ലോക്കൽ കമ്മിറ്റി അംഗം ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. നടപടി വന്നാൽ നേരിടുമെന്ന് സിപിഎം പ്രവർത്തകർ പറഞ്ഞു.