ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെതിരെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. തിണ്ണമിടുക്ക് കാണിച്ചവരെ ചുമരിൽ തൂക്കിയ ചരിത്രമുണ്ട് പാർട്ടിക്കെന്നാണ് അർജുൻ്റെ കുറിപ്പ്. തെരുവ് ഗുണ്ടകളുടെ നിലവാരം കാണിക്കുന്നവരെ ഗുണ്ടകളെ കൈകാര്യം ചെയ്യുന്ന രീതിയിൽ തന്നെ കൈകാര്യം ചെയ്യണമെന്നും കളിച്ചത് പാർട്ടിയോടാണെന്ന് മനസിലാകുമെന്നും ആകാശ് പറയുന്നു.
കഴിഞ്ഞ ദിവസം സ്ലീപ്പർ സെൽ ഫാൻസ് സി.പി.എമ്മിനുണ്ടെന്നും. ഭരണത്തിൽ ആയതുകൊണ്ട് സൈലൻ്റ് ആയി നല്ലനടപ്പിന് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ് അവിടെ വ്യക്തിയില്ലെന്നും അർജുൻ ആയങ്കി മുന്നറിയിപ്പ് നൽകിയിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി മനോരമ ന്യൂസ് നടത്തിയ ‘വോട്ടുകവല’യിൽ വച്ചാണ് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും പരസ്പരം കൊമ്പുകോർത്തത്. പിന്നാലെ സിപിഎം.-ബിജെപി പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടായി. ചർച്ചക്കിടെ പ്രശാന്ത് ശിവനും പി.എം. ആർഷോയും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ എത്തുകയായിരുന്നു.