ആറന്മുള മണ്ഡലത്തിലെ മുൻ എം.എൽ.എ.യും മുതിർന്ന സിപിഎം നേതാവുമായ കെ.സി. രാജഗോപാലൻ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. പത്തനംതിട്ട ജില്ലയിലെ മെഴുവേലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലാണ് അദ്ദേഹം ജനവിധി തേടുന്നത്. മുൻപ് എം.എൽ.എ. എന്ന നിലയിൽ പ്രവർത്തിച്ചതിൻ്റെ അനുഭവസമ്പത്തുമായി കെ.സി. രാജഗോപാലൻ പഞ്ചായത്തിലേക്ക് മത്സരിക്കാനെത്തുന്നത് മുന്നണിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.