ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. പന്തളം ബ്രാഞ്ച് സെക്രട്ടറി കെ. ഹരിയാണ് സി.പി.എം. ബന്ധം ഉപേക്ഷിച്ചത്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പാർട്ടി നേതാവായ എൻ. വാസുവിൻ്റെ അറസറ്റോടെയാണ് താൻ പാർട്ടി ബന്ധം പൂർണ്ണമായി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് കെ. ഹരി വ്യക്തമാക്കി.
"ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മനംനൊന്താണ് താൻ സി.പി.എം. വിടാൻ തീരുമാനിച്ചത്. എൻ. വാസുവിന്റെ അറസ്റ്റോടെ പാർട്ടി ബന്ധം അവസാനിപ്പിക്കുക എന്ന തീരുമാനം ഉറപ്പിച്ചു," ഹരി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർട്ടി പ്രവർത്തകര്‍ എന്ന നിലയിൽ തങ്ങളെ വല്ലാതെ വേദനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കെ. ഹരിയുടെ രാജി, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പന്തളത്തെ പാർട്ടിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.