lsg-election-date
  • ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ
  • രണ്ടാംഘട്ടത്തില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ
  • വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം,ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനും രണ്ടാംഘട്ടത്തില്‍  തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,  കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഡിസംബര്‍ 11നും വോട്ടെടുപ്പ് നടത്തും. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട തീയതി നവംബര്‍ 14 മുതല്‍ 21 വരെയാണ്. സൂക്ഷ്മ പരിശോധന നവംബര്‍ 22നും പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24നുമാണ്.

മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് നിലവില്‍ വന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് നടത്തുന്നതിനായാണ് ചട്ടങ്ങളെന്നും കമ്മിഷന്‍ വ്യക്തമാക്കി. മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് പിന്നീട് നടത്തുമെന്നും. മണ്ഡലപുനര്‍ നിര്‍ണയത്തിലൂടെ വാര്‍ഡുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1200 തദ്ദേശ സ്ഥാപനങ്ങളിലായി 23576 വാര്‍ഡുകളാണ് ഇക്കുറിയുള്ളത്. ഡിസംബര്‍ 21ന് മുന്‍പ് തദ്ദേശ ഭരണ സമിതികള്‍ ചുമതല ഏറ്റെടുക്കണം. അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. സംവരണ മണ്ഡലങ്ങളുടെ വിജ്ഞാപനം കഴിഞ്ഞ ദിവസം വന്നിരുന്നു. 

2,8430761 വോട്ടര്‍മാരില്‍ ഒന്നരക്കോടിയിലേറെപ്പേര്‍ സ്ത്രീകളും 281 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 2841 പ്രവാസി വോട്ടര്‍മാരുമുണ്ട്. രണ്ടര ലക്ഷത്തോളം ജീവനക്കാരെ തിരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി നിയമിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

The State Election Commission announced the schedule for the Kerala Local Body Elections, which will be held in two phases: December 9 (Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Ernakulam) and December 11 (remaining seven districts). Counting will take place on December 13. The model code of conduct has come into effect immediately. Nominations must be submitted by November 25. The commission noted the increase to 23,576 wards across 1,200 local bodies, and new bodies must assume charge before December 21.