പുതിയ സംഘടനാ സംവിധാനത്തിന്‍റെ പരീക്ഷണമാണ് ബി.ജെ.പിക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്... ബി.ജെ.പിക്ക് അടിസ്ഥാന വോട്ടുകളുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോഡ് ജില്ലകളില്‍ പരമാവധി തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം നേടുകയാണ് ലക്ഷ്യം. എന്നാല്‍, അവസാനിക്കാത്ത വിഭാഗീയതയും പ്രാദേശിക പ്രശ്നങ്ങളും ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.
തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം നേടുകയാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ രണ്ട് തവണയും പ്രതിപക്ഷത്തായിരുന്നു. പതിനഞ്ചുസീറ്റുകൂടി നേടിയാല്‍ ലക്ഷ്യം നേടാം. അതുകൊണ്ടുതന്നെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കള്‍ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 14 ജില്ലാ അധ്യക്ഷന്മാരില്‍ നിന്ന് 30 സംഘടനാ ജില്ല അധ്യക്ഷന്മാരിലേക്ക് ബി.ജെ.പി മാറിയപ്പോള്‍ അടിത്തട്ടിലെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായെന്നാണ് വിലയിരുത്തല്‍. അതിന്‍റെ ലിറ്റ്മസ് ടെസ്റ്റാകും തദ്ദേശ തിരഞ്ഞെടുപ്പ്. ബിജെപിക്ക് ലോക്‌സഭയില്‍ പ്രാതിനിധ്യം നല്‍കിയ തൃശൂരാണ് രണ്ടാംലക്ഷ്യം.
ബി.ജെ.തന്നെ ഭരിക്കുന്ന പാലക്കാട് മുന്‍സിപ്പാലിറ്റി നിലനിര്‍ത്തുകയും സമീപ പഞ്ചായത്തുകളിം ശക്തികാട്ടുകയാണ് അടുത്ത ലക്ഷ്യം. കാസര്‍കോട് ജില്ലയിലും ഇതേ പ്രതീക്ഷതന്നെ. എന്നാല്‍ എന്നത്തെയുംപോലെ വിഭാഗീയതയാണ് പ്രധാന പ്രശ്നം. പാലക്കാട് അത് ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമായിക്കഴിഞ്ഞു. തുടര്‍ന്ന് കൊച്ചിയിലും തിരുവനന്തപുരത്ത് ബി.ജെ.പി കൗണ്‍സില്‍ തിരുമല അനിലിന്‍റെ ആത്മഹത്യയിലേക്ക് നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. സമാനമായി,, ആദ്യകാല കൗണ്‍സിലര്‍ കൂടിയായ എം.എസ്. കുമാറും ,, തിരുവിതാംകൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരച്ചടവുമുടക്കിയ ബി.ജെ.പി നേതാക്കളെക്കുറിച്ച് തുറന്നടിച്ചതും പാര്‍ട്ടിക്ക് തലവേദനയാണ്. എന്‍.ഡി.എ എന്ന മുന്നണി സംവിധാനത്തിലെ കെട്ടുറപ്പില്ലായ്മയും പോരായ്മതന്നെ. വേണ്ടത്ര ചര്‍ച്ചകളുണ്ടായില്ലെന്ന് ബി.ഡി.ജെ.എസ് നേതാക്കള്‍. തിരുവനന്തപുരത്ത് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതുവരെ ബി.ഡി.ജെ.എസ് എത്തിയെങ്കിലും അവസാനനിമിഷമാണ് പിന്മാറിയത്.