മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് തലച്ചിറ അസീസിനെയാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടന വേദിയിൽ ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് അസീസ് ആഹ്വാനം ചെയ്തിരുന്നു. ഗണേഷ് കുമാർ കായ്ഫലമുള്ള മരമെന്നായിരുന്നു അസീസിന്റെ പ്രസംഗം. പാർട്ടി വിരുദ്ധ നടപടിയിൽ അസീസിനോട് ഡിസിസി വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തിയാകാത്തതോടെയാണ് അസീസിനെതിരെ നടപടിയെടുക്കാൻ നേതൃത്വം തീരുമാനിച്ചത്.