TOPICS COVERED

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നേ പാലക്കാട്‌ നഗരസഭയിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു പ്രചരണത്തിനു തുടക്കമിട്ടു മുസ്ലിംലീഗ്. 10 സ്ഥാനാർഥികളുടെ പട്ടികയാണ് പാർട്ടി പുറത്തുവിട്ടത്. തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകുമെന്നാണ് ലീഗിന്റെ ആത്മവിശ്വാസം..

നിലവിലെ കൗൺസിലർമാരിൽ നിന്ന് ഒരാൾക്ക് മാത്രം അവസരം നൽകി 9 പുതുമുഖങ്ങളെ അവതരിപ്പിച്ചാണ് ലീഗ് തിരഞ്ഞടുപ്പിനൊരുങ്ങിയത്. 52 അംഗ കൗൺസിലിൽ കഴിഞ്ഞ തവണ നേടിയത് 4 സീറ്റുകൾ. ഇത്തവണ നില മെച്ചപ്പെടുത്തി UDF ലെ നിർണായക ഭാഗമാകാനാണ് ലീഗിന്റെ ശ്രമം.

ജില്ലാ നേതൃത്വത്തിന്റെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനമെല്ലാം. 8 വരെ സീറ്റുകൾ നേടാനാകുമെന്നാണ് കണക്കുകൂട്ടൽ. UDF കാര്യമായ മുന്നേറ്റം ഉണ്ടാക്കുമെന്നും ഭരണം പിടിക്കാനാകുമെന്നും ലീഗും ഉറപ്പിക്കുന്നുണ്ട്. അതേസമയം പാർട്ടിക്ക് മേൽകോയ്മായുള്ള മണ്ണാർക്കാട് അടക്കമുള്ള ഇടങ്ങളിൽ കാര്യമായി ചർച്ച തുടരുകയാണ്.

ENGLISH SUMMARY:

Palakkad Municipal Election is seeing early campaigning by the Muslim League. They have announced their candidates list and aim to play a crucial role in the upcoming elections, hoping for a strong UDF performance.