കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലുംഫൊട്ടോഫിനിഷിലായിരുന്നു ഇരിങ്ങാലക്കുട നഗരസഭയിലെ ഫലം. ഒരംഗത്തിന്‍റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിനാണ് നിലവില്‍ ഭരണം. നല്ല ഉശിരന്‍ വാഗ്വാദങ്ങളാണ് ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സില്‍ യോഗത്തിലെ പ്രത്യേകത. യുഡിഎഫാണ് ഭരണകക്ഷി. 17 കൗണ്‍സിലര്‍മാര്‍. പ്രതിപക്ഷത്തുള്ള എല്‍ഡിഎഫിനാകട്ടെ പതിനാറും. എട്ടു കൗണ്‍സിലര്‍മാരുമായി ബിജെപിയും ശക്തിയായി രംഗത്തുണ്ട്.
ഇരുപത്തിയഞ്ചു വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന നഗരസഭയാണ് ഇരിങ്ങാലക്കുടയിലേത്. ഇത്തവണയും ഇരിങ്ങാലക്കുട കൈക്കുമ്പിളിലാകുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. കപ്പിനും ചുണ്ടിനുമിടയില്‍ രണ്ടു തവണ ഭരണം പോയതിന്‍റെ വിഷമമുണ്ട് എല്‍ഡിഎഫിന്. ഇത്തവണ ആ ക്ഷീണം തീര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.
ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും കൗണ്‍സിലര്‍മാരുടെ എണ്ണം വര്‍ധിക്കുന്നതിലാണ് ബിജെപിയുടെ പ്രതീക്ഷ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയ വോട്ടുകണക്ക് നോക്കിയാല്‍ നഗരസഭയില്‍ ഭരണം പിടിക്കാമെന്ന ആത്മവിശ്വാസവും പാര്‍ട്ടിക്കുണ്ട്.
41 ഡിവിഷനുകളായിരുന്നു നഗരസഭയിലുണ്ടായിരുന്നത്. ഇപ്പോള്‍ രണ്ടെണ്ണം കൂടി. പഴയ പൊറത്തിശേരി പഞ്ചായത്ത് ഇരിങ്ങാലക്കുട നഗരസഭയോടു ചേര്‍ത്തയപ്പോള്‍ എല്‍ഡിഎഫിന് ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ, കരുവന്നൂരില്‍ പൊറത്തിശേരിയിലെ വാര്‍ഡുകളില്‍ വോട്ടു ചോര്‍ന്നു. ഐടിയു ബാങ്കിന്‍റെ പ്രതിസന്ധിയാണ് യുഡിഎഫ് നേരിടുന്ന പ്രതിസന്ധി.