കൊല്ലം കോര്‍പറേഷനിലെ ആശ്രാമം വാര്‍ഡില്‍ പാട്ടുകാരനും പോസ്റ്റുമാനും നേര്‍ക്കുനേര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ആശ്രാമം ഉണ്ണികൃഷ്ണനും യുഡിഎഫ് സ്ഥാനാര്‍ഥിയായ ജി.മണികണ്ഠനുമാണ് മുഖാമുഖം മല്‍സരത്തിനെത്തുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ്കുമാറും രംഗത്തുണ്ട്.
സ്വന്തമായി ഗാനമേള ട്രൂപ്പ് വരെയുള്ളയാളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ആശ്രാമം ഉണ്ണികൃഷ്ണന്‍. പാട്ടുപാടി വോട്ടര്‍മാരെ കയ്യിലെടുത്താണ് നഗര ഹൃദയത്തിലുള്ള ആശ്രാമം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി . ആശ്രമത്തെ എല്ലാ സാംസ്കാരിക ചടങ്ങുകളിലും നിറസാന്നിധ്യമാണ്.
യുഡിഎഫ് സ്ഥാനാര്‍ഥി നാട്ടില്‍ അറിയപ്പെടുന്നത് തന്നെ പോസ്റ്റുമാന്‍ മണികണ്ഠന്‍ എന്നാണ്. നാട്ടില്‍ അത്രത്തോളം സുപരിചിതന്‍. ഇപ്പോള്‍ ജോലി ഉപേക്ഷിച്ചു. പോസ്റ്റ്മാന്‍ മാത്രമല്ല. നിരവധി ടെലിഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. പാട്ടുകാരനും പോസ്റ്റുമാനും ശക്തമായ വെല്ലുവിളി ഉയര്‍ത്തി അഭിഭാഷകനും ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ്കുമാറും രംഗത്തുണ്ട്.