നന്നായി ചെയ്താൽ രാഷ്ട്രീയ പ്രവർത്തനം ഒരു കലയും ചര്യയുമൊക്കെയാണ്. അവിടെ പരിമിതികളും, പ്രതിബന്ധങ്ങളും ഒരുവെല്ലുവിളി അല്ല. കൊച്ചി കോർപ്പറേഷൻ കരിപ്പാലം വാർഡിലെ രേഷ്മ രമേശന്‍റെ സ്ഥാനാർഥിത്വം അതിനൊരുദാഹരണമാണ്.
ഈ ഒറ്റമുറി വീട്ടിൽ നിന്നാണ് രേഷ്മ രമേശന്‍റെ രാഷ്ട്രീയം പ്രവർത്തം തുടങ്ങുന്നത്. വിദ്യാർഥി, യുവജനപ്രസ്ഥാനങ്ങളിലടക്കം സജീവമാകുന്നതും. കോർപ്പറേഷനിൽ ഇടതുമുന്നണിയുടെ പ്രായം കുറഞ്ഞ സ്ഥാനാർഥി. ജനറൽ സീറ്റിലാണ് മത്സരം.വീടിന് മാറ്റം വേണമെന്നല്ല, മകൾ നാടിന് മാറ്റമുണ്ടാക്കണമെന്നാണ് അച്ഛന്‍റെ ആശ.
രേഷ്മയുടെ ചിരി കരുത്തിന്‍റെ അടയാളമാണ്. നിലവിൽ യു.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റാണ് കരിപ്പാലം. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് ആയിരുന്നു എല്‍.ഡി.എഫ്. രേഷ്മയിലൂടെ അതിനൊരു മാറ്റമാണ് എല്‍.ഡി.എഫ് പ്രതീക്ഷ.