പിഎം ശ്രീയില്‍ സിപിഐയെ മാത്രമല്ല, കേരളത്തെ മുഴുവന്‍ മുഖ്യമന്ത്രി ഇരുട്ടില്‍ നിര്‍ത്തുന്നെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കണ്ടതിന് പിന്നാലെയാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. എന്ത് ബ്ലാക്മെയിലിങ്ങാണ് ഇതിന് പിന്നില്‍ നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കൂടെയുള്ളവരെ മുഖ്യമന്ത്രി കബളിപ്പിച്ചെന്നും വിദ്യാഭ്യാസ മന്ത്രിക്കുമാത്രമായി എന്ത് സാമ്പത്തിക പ്രതിസന്ധിയാണുള്ളതെന്നും സതീശന്‍ ചോദിച്ചു. കരാറിനെക്കുറിച്ച് എം.എ.ബേബിക്ക് പോലും അറിവില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും മുഖ്യമന്ത്രി കണ്ടതിന് പിന്നാല പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതില്‍ ദുരൂഹതയുണ്ട്. മുന്നണിയിലും ക്യാബിനറ്റിലും ചർച്ച ചെയ്യാതെ കബളിപ്പിച്ചാണ് സര്‍ക്കാര്‍ പദ്ധതിയുമായി കൈകോര്‍ത്തത്. ഒക്ടോബർ 16-ന് കരാർ ഒപ്പിട്ട ശേഷം 22-ന് നടന്ന മന്ത്രിസഭാ യോഗത്തിൽ പോലും വിവരം മറച്ചുവെച്ചത് ഗൂഢാലോചനയുടെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.
പിഎംശ്രീയില്‍ ഒപ്പിട്ടത് എം.എ.ബേബി അറിഞ്ഞെന്ന് എ കെ ബാലന്‍. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം പറഞ്ഞത് വികാരപരമായ പ്രതികരണമെന്ന് എ കെ ബാലന്‍. ബിനോയ് വിശ്വം പറഞ്ഞതില്‍ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ബിനോയ് വിശ്വം പറഞ്ഞു.
പി.എം ശ്രീയില്‍ CPI-CPM ഉഭയകക്ഷി ചര്‍ച്ച ഇന്ന്. കേന്ദ്രവിദ്യാഭ്യാസനയത്തിന് കീഴടങ്ങില്ലെന്ന് ബോധ്യപ്പെടുത്തും.പി.എം ശ്രീ ധാരണാപത്രം ഒപ്പുവയ്ക്കലില്‍ രൂക്ഷ വിമര്‍ശനവുമായി CPI മുഖപത്രം. മുന്നണി മര്യാദയുടെ ലംഘനമെന്ന് ജനയുഗം. ബന്ധപ്പെട്ട മന്ത്രിയുടെ അറിവോടെയെന്നത് ഗൗരവതരമെന്നും സിപിഐ.