കടുത്ത എതിര്‍പ്പ് വകവയ്ക്കാതെ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപിച്ച് ബിനോയ് വിശ്വം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന് കത്തയച്ചു. മുന്നണി മര്യാദ സിപിഎം ലംഘിച്ചുവെന്നും വിദ്യാഭ്യാസമന്ത്രി ഏകപക്ഷീയമായ തീരുമാനമെടുത്തുവെന്നും കത്തില്‍ പറയുന്നു. ധാരണ പത്രം ഒപ്പിട്ടതിലൂടെ എൽഡിഎഫിന്റെ കേന്ദ്രസർക്കാരിനെതിരായ പോരാട്ടം ദുർബലപ്പെട്ടുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പിഎം ശ്രീ വിവാദത്തില്‍ സിപിഐയുമായി സമവായത്തിലെത്താന്‍ സിപിഎം ശ്രമം ആരംഭിച്ചു. വര്‍ഗീയ അജണ്ട നടപ്പാക്കില്ലെന്ന് സിപിഐയെ ബോധ്യപ്പെടുത്തും. സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ട് നഷ്ടമാകുന്ന തരത്തിൽ പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറില്ലെന്നും സിപിഎം നിലപാട് സ്വീകരിച്ചതായാണ് സൂചന. പദ്ധതി സംബന്ധിച്ച സിപിഎം നിലപാട് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് വിശദീകരിക്കും.