league-flag

തദ്ദേശ തെരെരെഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥയിൽ അയവു വരുത്തി മുസ്‌ലീം ലീഗ്. മൂന്ന് തവണ മൽസരിച്ച്‌ മാറി നിന്നവർക്ക് ഇത്തവണ ഇളവ് നൽകാനാണ് മുസ്‌ലിം ലീഗ് തീരുമാനം. കഴിഞ്ഞ തവണത്തെ വ്യവസ്ഥ മൂലം മാറി നിന്നവർക്ക്‌ അനിവാര്യമാണെങ്കിൽ മൽസരിക്കാം എന്നാണ് സർക്കുലറിലുള്ളത്. വീണ്ടും മൽസരിക്കാൻ ബന്ധപ്പെട്ട വാർഡ്, പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളുടെ അനുമതി വേണം. പാർട്ടിയുടെ വിജയത്തിനു വേണ്ടി  പ്രാദേശിക സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് ലീഗ് സർക്കുലർ വ്യക്തമാക്കുന്നുണ്ട്

ENGLISH SUMMARY:

Muslim League relaxes three-term rule for local elections. This decision allows candidates who previously stepped aside due to the rule to contest again, subject to committee approvals and local factors, as outlined in the party circular.