കെപിസിസി പുനഃസംഘടനയിൽ അബിൻ വർക്കിക്കും ചാണ്ടി ഉമ്മനും പിന്തുണയുമായി ഓർത്തഡോക്സ് സഭ. അബിൻ വർക്കിയും ചാണ്ടി ഉമ്മനും സഭയുടെ മക്കളാണ്. അവരെ ഒരിക്കലും സഭ കൈവിടില്ലെന്ന് ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു .
‘അബിൻ വർക്കിയും ചാണ്ടിയും ഉമ്മനും ഞങ്ങളുടെ യുവതയാണ്. അവരാരും മതം വെച്ച് കളിക്കാറില്ല. അവരാരും ഇന്ന സഭക്കാരാണെന്ന് പറയാറില്ല. പൊതുരംഗത്ത് പ്രവർത്തിക്കുമ്പോൾ ഒരു മത തീവ്രവാദത്തിനും സഭ കൂട്ടു നിൽക്കില്ല. സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നവർക്ക് എന്തും ചെയ്യാമെന്ന ധാർഷ്ട്യം ഉണ്ടാകും. സഭയ്ക്ക് നല്ല കാലത്തും നല്ല നേതാക്കന്മാർ ഉണ്ടായിട്ടുണ്ട്. ഇനിയും അത് ഉണ്ടാകും. ചെണ്ട കഴിവതും നല്ല സ്വരം പുറപ്പെടുവിക്കാനാണ് ശ്രമിക്കുന്നതെന്നും ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു.
അതേ സമയം ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്ന് സൂചന നല്‍കിയ അബിന്‍ വര്‍ക്കി, തീരുമാനം പുനഃപരിശോധിക്കാന്‍ നേതൃത്വത്തോട് അഭ്യര്‍ഥിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. സാമുദായിക പരിഗണനയാണോ അധ്യക്ഷ നിയമനത്തില്‍ നിര്‍ണായകമായത് എന്ന ചോദ്യത്തിന് നേതൃത്വമാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് എന്നും അബിന്‍ വര്‍ക്കി പറഞ്ഞു.