ouseppachan-bjp

പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ. തൃശൂരിൽ നടന്ന ബിജെപി വികസന മുന്നേറ്റ ജാഥയിലാണ് അദ്ദേഹം പങ്കെടുത്തത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനാണ് ജാഥ നയിച്ചത്. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും വേദിയിലെത്തി.

ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഔസേപ്പച്ചൻ പറഞ്ഞു. ഒരേ ചിന്തയിൽ വളരണം. രാജ്യത്തിന്റെ വളർച്ചയ്ക്കു വേണ്ടി പ്രയത്നിക്കുന്ന ആളാണ് ബി.ഗോപാലകൃഷ്ണനെന്നും ഔസേപ്പച്ചൻ പ്രശംസിച്ചു. മുൻപ് ആർഎസ്എസ് വേദിയിൽ ഔസേപ്പച്ചൻ പങ്കെടുത്തതും വിവാദമായിരുന്നു.

നല്ല രാഷ്ട്രീയക്കാരെ തനിക്ക് ഇഷ്ടമാണെന്നായിരുന്നു ഫക്രുദ്ദീൻ അലി ചടങ്ങില്‍ പറഞ്ഞത്. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം പരിപാടിയുടെ ആശയമാണ് തന്നെ വേദിയില്‍ എത്തിച്ചതെന്നും ഗോപാലകൃഷ്ണന്‍ നല്ല നേതാവാണെന്നും ഫക്രുദ്ദീന്‍ അലിയും കൂട്ടിച്ചേര്‍ത്തു. ഗോപാലകൃഷ്ണന്‍ നേതൃനിരയിലേക്ക് വരാന്‍ യോഗ്യനാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ഔസേപ്പച്ചനെയും ഫക്രുദ്ദീൻ അലിയെയും ബി.ഗോപാലകൃഷ്ണൻ ബിജെപിയിലേക്ക് ക്ഷണിച്ചു. ബിജെപിയിൽ ചേർന്ന് നിയമസഭയിൽ മത്സരിക്കാനാണ് ക്ഷണം. വാതിൽ തുറന്നിട്ടിരിക്കുകയാണ്. മുണ്ട് പൊക്കി കാണിക്കുന്ന ആളുകളെ അല്ല കേരളത്തിന് ആവശ്യം. വികസനത്തിന്റെ കാഴ്ചപ്പാടിൽ പ്രവർത്തിക്കുന്ന ആളുകളെയാണ് ആവശ്യമെന്നും ബി. ഗോപാലകൃഷ്ണൻ വിശദീകരിച്ചു. 

ENGLISH SUMMARY:

Ouseppachan joins BJP marks a new turn in Kerala politics. The renowned music director participated in the BJP Vikasana Munneta Jatha in Thrissur, expressing his support for national unity and praising BJP leader B. Gopalakrishnan.