മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബോഡി ഷേമിങ് പരാമര്‍ശത്തിന് പിന്നാലെ നിയമസഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി ചിത്തരഞ്ജൻ എംഎൽഎ. ‘രണ്ട് കൈയും ഇല്ലാത്ത ഒരാൾ ചന്തിയിൽ ഒരു ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന്’ എന്നായിരുന്നു എംഎൽഎയുടെ പരിഹാസം.
ഇന്നലെ മുഖ്യമന്ത്രി സഭയിൽ നടത്തിയ അധിക്ഷേപ പരാമർശം വിവാദമായിരുന്നു. പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം. പ്രതിപക്ഷ പ്രതിഷേധത്തെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി വനിതാ വാച്ച് ആൻ്റ് വാർഡിനെ വരെ പ്രതിപക്ഷം ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇതിനിടയിലാണ് എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട് എന്നു പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ എട്ടുമുക്കാൽ തട്ടി വച്ചതു പോലെ എന്ന പ്രയോഗം. മുഖ്യമന്ത്രിയുടെ വാക്കുകൾ ഉയരക്കുറവിനെ പരിഹസിച്ചതാണെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം.
അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കിയ കൊള്ളസംഘമെന്ന ബാനര്‍ ഉയര്‍ത്തി നിയമസഭയില്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നു. നടുത്തളത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് പ്രതിഷേധിച്ച അംഗങ്ങളുടെ കയ്യില്‍നിന്ന് ബാനര്‍ പിടിച്ചെടുക്കാന്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിര്‍ദേശം നല്‍കി. വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. ചീഫ് മാര്‍ഷലിന് പരുക്കേറ്റെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് അക്രമത്തിന് ആഹ്വാനംചെയ്യുന്നുവെന്ന് മന്ത്രി എം.ബി.രാജേഷ് വിമര്‍ശി