assembly-protest-3

 

പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം പുനരാരംഭിച്ചപ്പോള്‍ സ്വര്‍ണ്ണക്കൊളളയില്‍ വീണ്ടും പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പ്ലക്കാഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. സോണിയയുടെയും പോറ്റിയുടെയും ചിത്രം  ഉയര്‍ത്തിക്കാട്ടിയായിരുന്നു ഭരണപക്ഷ പ്രതിരോധം.

 

ഒപ്പം കോണ്‍ഗ്രസ്–ബി‌ജെ.പി ബന്ധം ഉന്നയിച്ച് മന്ത്രിമാര്‍ തിരിച്ചടിച്ചു. തന്ത്രിയെ തെളിവില്ലാതെ ജയിലിലടച്ചെന്ന് കെ.ബാബു പറഞ്ഞപ്പോള്‍ തന്ത്രിക്ക് എന്ത് പ്രത്യേകതയുണ്ടെന്ന് മന്ത്രി എം.ബി.രാജേഷ് തിരിച്ച് ചോദിച്ചു. മറ്റുപ്രതികളെപ്പോലെ ഒരാള്‍ മാത്രമാണ് തന്ത്രിയെന്നും കോണ്‍ഗ്രസും ബി.ജെ.പിയും തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്തെന്നും എം.ബി രാജേഷ് പറഞ്ഞു.

 

പ്രതിപക്ഷ പരാമര്‍ശം ഹൈക്കോടതിക്കെതിരെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പ്രതിപക്ഷാംഗങ്ങളെ ജനം പുറത്തേക്കയ്ക്കും എന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാലും പറഞ്ഞു. കോണ്‍ഗ്രസ് ബി.ജെ.പിയുമായി കൂട്ടുചേരുന്നെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. അതേസമയം, നിയസഭ സമ്മേളനം നാളെ പിരിയാന്‍ ധാരണയായി. ഒന്‍പത് ബില്ലുകള്‍ നാളെ പാസാക്കും.സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചു.

ENGLISH SUMMARY:

When the final session of the Fifteenth Legislative Assembly resumed, the Opposition intensified its protest over the gold smuggling case. Entering the well of the House, the Opposition raised slogans and displayed placards. In response, the ruling front countered by displaying pictures of Sonia and Potti. Ministers attacked back by highlighting the Indian National Congress–Bharatiya Janata Party links. When K. Babu argued that the Tantri was jailed without evidence, Minister M. B. Rajesh questioned what made the Tantri special. The minister stated that the Tantri was just another accused like the others and that both the Congress and BJP had taken up his defense.