thattukada-attack-3
  • കൊല്ലത്ത് ദോശ നല്‍കാന്‍ വൈകിയതിന്റെ പേരിൽ തട്ടുകട തല്ലി തകർത്തു. ശൂരനാട് കോയിക്കൽ ചന്തയിലെ തട്ടുകടയാണ് മദ്യപിച്ച് എത്തിയ സംഘം തല്ലി തകർത്തത്.

കൊല്ലത്ത് ദോശ നല്‍കാന്‍ വൈകിയതിന്റെ പേരിൽ തട്ടുകട തല്ലി തകർത്തു. ശൂരനാട് കോയിക്കൽ ചന്തയിലെ തട്ടുകടയാണ് മദ്യപിച്ച് എത്തിയ സംഘം തല്ലി തകർത്തത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ശൂരനാട് കോയിക്കൽ ചന്തയിലെ വയോധിക ദമ്പതികളുടേതാണ് തട്ടുകട. കഴിഞ്ഞദിവസം രാവിലെ മൂന്നംഗ സംഘം മദ്യപിച്ച് തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തി. കഴിക്കാൻ ദോശ ആവശ്യപ്പെട്ടു. കടയിൽ പതിവിലും കൂടുതൽ ആളുകൾ എത്തിയതോടെ ഭക്ഷണം വൈകുമെന്ന് കട ഉടമ പറഞ്ഞു. ഇതാണ് പ്രകോപനത്തിന് കാരണം.

 

പ്രതികൾ വയോധിക ദമ്പതികളെയും ആക്രമിച്ചു. തടയാൻ എത്തിയ പൊലീസുകാർക്ക് നേരെയും കയ്യേറ്റമുണ്ടായി. ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശി അജി , രമേശന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

A roadside eatery in Kollam was vandalised allegedly because there was a delay in serving dosa. The eatery at Koyikkal Market in Sooranad was attacked by a group who arrived at the shop in an intoxicated state. Two people have been arrested in connection with the incident. The eatery is run by an elderly couple at Koyikkal Market. On the previous morning, a three-member group arrived at the shop after consuming alcohol and ordered dosa. As the shop had more customers than usual, the owners informed them that the food would take some time to be served. This reportedly triggered the attack.