അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞു. സഭ ഇനി തിങ്കളാഴ്ച സമ്മേളിക്കും. രാഹുല്‍ഗാന്ധിക്കെതിരെ ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ബിജെപി നേതാവുയര്‍ത്തിയ വധഭീഷണി ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാല്‍ ഇത് പ്രാധാന്യമില്ലാത്ത വിഷയമാണെന്ന് സ്പീക്കര്‍ പറഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. സ്പീക്കറുടെ ഡയസിലേക്ക് കയറാനുള്ള ശ്രമം വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞു. പ്രതിപക്ഷം ബഹളം ആരംഭിച്ചതോടെ സഭാനടപടികള്‍ സ്പീക്കര്‍ വേഗത്തിലാക്കുകയായിരുന്നു. പ്രിന്‍റുവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.