ഗവർണർ സംസ്ഥാനത്തിന്റെ നാമമാത്ര തലവൻ എന്ന് വിശദീകരിക്കുന്ന പാഠ ഭാഗം പുറത്തിറക്കി. പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രത്തിന്റെ രണ്ടാം ഭാഗത്തിലെ "ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം" എന്ന ചാപ്റ്ററിലാണ് ഗവർണറുടെ അധികാര പരിധിയെ കുറിച്ച് പറയുന്നത്. യഥാർത്ഥ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലാണെന്ന് പാഠഭാഗം പറയുന്നു. ഗവർണർ അധികാരങ്ങൾ നിർവഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ്. ഗവർണർമാർ  മന്ത്രിസഭയെ നിയന്ത്രിക്കുന്ന അധികാരികളല്ല. ഗവർണർ  തെരഞ്ഞെടുക്കപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനമല്ല.

കേന്ദ്രസർക്കാർ ഗവർണർമാർ മുഖേന സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങളിൽ ഇടപെടുന്നുണ്ട്.കേന്ദ്രാവിഷ്കൃത പദ്ധതികളിലും വിഭവങ്ങളുടെ വിതരണത്തിലും രാഷ്ട്രീയം കലരുന്നു. ഗവർണറുടെ പ്രധാന അധികാരങ്ങളും ചുമതലകളും പാഠപുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.

സർക്കാർ- ഗവർണർ പോര് രൂക്ഷമായതിനെ തുടർന്ന് ഗവർണറുടെ അധികാരപരിധികൾ പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു

ENGLISH SUMMARY:

Kerala’s 10th standard Social Science textbook now includes a section explaining that the Governor is only the nominal head of the state, with real power vested in the Chief Minister and the council of ministers. The chapter highlights the constitutional limits of the Governor’s authority, political interference through governors, and their main powers and duties. The update follows the escalating government-governor conflict.