സിപിഐയുടെ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസ് നാളെ ചണ്ഡിഗഡിൽ ആരംഭിക്കാനിരിക്കെ കേരളത്തിൽനിന്ന് കെ.പ്രകാശ് ബാബു പാർട്ടിയുടെ കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് എത്തിയേക്കും. ദേശീയ നിർവാഹക സമിതിയംഗമായ പ്രകാശ് ബാബുവിനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങൾക്കിടയിൽ ധാരണയായെന്നാണ് വിവരം.
കഴിഞ്ഞതവണ കാനം രാജന്ദ്രന്റെ മരണത്തെ തുടർന്ന് ഒഴിവ് വന്നപ്പോൾ പ്രകാശ് ബാബുവിനെ വെട്ടി ആനി രാജയെ കേന്ദ്ര സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. നിലവിൽ കേരളത്തിൽനിന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സെക്രട്ടേറിയറ്റിലുള്ളത്. 75 വയസ്സെന്ന പ്രായപരിധി കർശനമാക്കിയാൽ ജനറൽ സെക്രട്ടറി ഡി.രാജ അടക്കം ഏതാനും നേതാക്കൾ ഒഴിവാകും.