മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്‍റെ മരുമകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെ കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖിന്‍റെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എം.എല്‍.എയുടെ കല്‍പ്പറ്റ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഓഫീസിന് ഷട്ടര്‍ ഇടണമെന്നും ജോലി ചെയ്യുന്നവര്‍ പുറത്ത് പോകണമെന്നും ആവശ്യപ്പെട്ടിരുന്നു പൊലീസും ഡിവൈഎഫ്ഐയുടെ ആവശ്യത്തിനൊപ്പം നിന്നെന്നും എം.എല്‍.എ ആരോപിക്കുന്നു.
കല്‍പ്പറ്റ നഗരത്തില്‍ ഇറങ്ങാന്‍ ടി.സിദ്ദിഖിനെ അനുവദിക്കില്ലെന്ന് ഭിഷണിപ്പെടുത്തിയതിന് പിന്നാലെയാണ് നഗരത്തിലുടെ നടന്ന് പ്രതിഷേധം അറിയിച്ചത്. മാര്‍ച്ച് നടത്തുന്നതിന് എതിരല്ലെന്നും എന്നാല്‍ ഭീഷണിയും ധിക്കാരവും വിലപ്പോകില്ലെന്നും പറഞ്ഞ എം.എല്‍.എ ആദ്യം സമരം നടത്തേണ്ടത് ബ്രഹ്മഗിരിയിലേക്കാണെന്നും കൂട്ടിച്ചേര്‍ത്തു.
ടി.സിദ്ദിഖിന്‍റെ വാക്കുകള്‍
എന്‍റെ ഓഫീസിലേക്ക് 15 ഓളം വരുന്ന ഡിവൈഎഫ്ഐകാരുടെ മാർച്ച് നടത്തി. ഡിവൈഎഫ്ഐകാരുടെ മാർച്ച് നടത്തുന്നതില്‍ ഒന്നും ഞങ്ങൾക്ക് ആർക്കും പ്രയാസമില്ല. പക്ഷേ അവർ വന്ന് അവർ ഓഫീസ് അടക്കണം ഷട്ടർ താഴ്ത്തണം ഓഫീസിലുള്ള മുഴുവൻ ആളുകളും പോകണം എന്നാണ് പറയുന്നത്. അവിടെ പല ആളുകളും വന്ന് ഓരോ സമയത്തും വരും. മരുന്നിന് ആളുകൾ വരാറുണ്ട്, ആശുപത്രി കേസുമായി ബന്ധപ്പെട്ട് വരാറുണ്ട്, മക്കളുടെ ചികിത്സയുടെ കാര്യത്തിന് വരാറുണ്ട്, വിദ്യാഭ്യാസ കാര്യങ്ങൾക്ക് ജനങ്ങൾ വരാറുണ്ട്, ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് ചൂരൽ മലയിലെയും മുണ്ടക്കൈയിലെയും ആളുകൾ വരാറുണ്ട്. വികസനപരമായ കാര്യങ്ങൾക്ക് ആളുകൾ വരാറുണ്ട്.
ഇങ്ങനെ ദൈനംദിനം നിരവധി ആളുകള്‍ വരുന്ന ഓഫീസാണ്, അവിടെ 15 ഓളം ഡിവൈഎഫ്ഐ കാർ വന്നു പറയുകയാണ്, ആ ഓഫീസ് അങ്ങ് ഷട്ടർ താഴ്ത്തണം. പൊലീസിന്റെ സിഐ അടക്കമുള്ള പോലീസുകാർ പറയുകയാണ്. അതങ്ങ് താഴ്ത്തണം.
ഞങ്ങൾ ഒരു കാര്യം പറയാം. ഡിവൈഎഫ്ഐകാരനും പൊലീസുകാരും പറഞ്ഞാൽ താഴ്ത്താൻ ഉള്ളതല്ല കല്‍പ്പറ്റയിലെ ഓഫീസ്.
ഉത്തരവാദിത്തത്തോട് കൂടി പറയാൻ ആഗ്രഹിക്കുന്നു.ഇത് ജനങ്ങളുടെ ഓഫീസ് ആണ്. ഇത് എന്റെ വ്യക്തിപരമായ ഓഫീസ് അല്ല. എന്നെ താറടിക്കാൻ കുറെ ആയി വരെ നടക്കുകയാണ്. മോശമാക്കാൻ എന്നെ മുഖം വികൃതമാക്കാനും നടക്കുകയാണ.് അതിലൊന്നും ഞങ്ങള്‍ക്ക് ഭയമില്ല, ഞങ്ങള്‍ ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്ന ആവുകളാണ്. പക്ഷേ ഒരു കാര്യം പറയാം, വളരെ കൃത്യമായി പറയാം.
കൽപ്പറ്റയിൽ കൂടെ ഇറങ്ങി നടക്കൂല്ല ഞങ്ങൾ കാണിച്ചു തരാം. കൽപ്പറ്റയിലെ ടൗണിന്റെ ഹൃദയഭാഗത്ത് യുഡിഎഫ് പ്രവർത്തകന്മാരോടൊപ്പം ഞങ്ങൾ ഇതാ വന്നിരിക്കുകയാണ്.ഒന്ന് തടയൂ നിങ്ങൾ. നടന്നിട്ടാ അങ്ങോട്ട് വന്നത്, നിങ്ങൾ തടയൂ. അങ്ങനെയുള്ള ധിക്കാരം ഒന്നും വിലപ്പോകില്ല.
ഞങ്ങൾ രാഹുൽ ഗാന്ധിയുടെ ഓഫീസ് നിങ്ങള്‍ ആക്രമിച്ചു. ഐസി ബാലകൃഷ്ണന്‍ എംഎൽഎയുടെ ഓഫീസ് ആക്രമിച്ചു.
ഡോൺ ബോസ്കോ കോളേജ് ആക്രമിച്ചു. ഇന്ന് എന്റെ ഓഫീസ് ആക്രമിച്ചു. ഈ ക്രിമിനൽ സംഘത്തെ മുഴുവൻ പോറ്റി വളർത്തുന്നത് വയനാട്ടിലെ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്. ആ ക്രിമിനലുകൾക്ക് വേണ്ട ഒത്താശ ചെയ്യുകയാണ്. അതുകൊണ്ട് ഞങ്ങൾ പറയാം ഞങ്ങൾ തോറ്റോടുന്നവരല്ല. പിന്നെ വിജയേട്ടന്റെ മകളുടെ കേസിൽ വന്ന പ്രശ്നം അതിൽ കുടുംബത്തിന്റെ കൂടെ നിന്നവരാണ് ഞങ്ങൾ. കോൺഗ്രസ് പാർട്ടി അവസാനം വരെ വിജയേട്ടന്റെ മരണ ശേഷം വിജയേട്ടന്റെ പ്രശ്നത്തിന്റെ കൂടെ ഞങ്ങൾ എല്ലാവരും പോയിട്ടുണ്ട്. അവരുടെ കുടുംബത്തിന് ആശ്വാസം കിട്ടാൻ അവരുടെ ആശുപത്രിയിൽ ആയപ്പോൾ അവിടെ പോകാൻ അവർക്ക് 20 ലക്ഷം ആദ്യം കൊടുക്കാൻ അത് കഴിഞ്ഞ് വീണ്ടും അഹല്യയിലുള്ള സൈനാൻ സംബന്ധിച്ച ആ പ്രശ്നം പരിപൂർണ്ണമായി തീർക്കാൻ, ഇനി തമ്മിൽ ധാരണ ഉണ്ടാക്കി തീർത്ത ഏക കാര്യം ഇനി ബാക്കിയുള്ളത് ആ വീടിന്റെ സ്ഥലത്തിന്റെ ആധാരം എടുത്തു കൊടുക്കാനാ, അതിന്റെ ചർച്ചയും നടത്തിക്കൊണ്ടിരിക്കുകയാ, അല്പം വൈകി പോയിട്ടുണ്ട്, അതല്ലാതെ ഒന്നും സംഭവിച്ചില്ല, പാർട്ടി ഏറ്റെടുത്ത എല്ലാ കാര്യങ്ങളും അതിന്റെ തീരുമാനം എടുത്ത് മുന്നോട്ട് പോവുകയാ, ആ മുന്നോട്ട് പോകുന്ന പാർട്ടിയെ കരിവാരി തേക്കാൻ ആര് ശ്രമിച്ചാലും നടക്കില്ല.
ഡിവൈഎഫ്ഐകാർ ആദ്യം മാർച്ച് നടത്തേണ്ടത് ബ്രഹ്മഗിരി ഓഫീസിലേക്കാ, സ്വന്തം പാർട്ടി സഖാക്കന്മാരുടെ ജീവരക്തം കൊണ്ട് പണിതുയർത്തിയ സ്ഥാപനം.പാർട്ടി നേതാക്കന്മാർ മുന്നില്‍ കൈയും യാചനയുമായി പോകുന്നവർ, അവരുടെ ദീനതയും ദൈന്യതയും കണ്ട് പരിഹരിക്കാനാണ് സിപിഎം ആദ്യം ശ്രമിക്കേണ്ടത്. പാർട്ടിയുടെ ജില്ലാ സെക്രട്ടറി ആദ്യം ബ്രഹ്മഗിരി പ്രശ്നം തീർത്തിട്ട് മതി എംഎൽഎയുടെ ഓഫീസിലേക്കും പാർട്ടിയുടെ നേതാക്കന്മാരെയും തോണ്ടാൻ വരാൻ. ഞങ്ങൾ വളരെ കൃത്യമായി പറയുന്നു അഴിമതിയുടെ കൂത്തരങ്ങായ ബ്രഹ്മഗിരിയിൽ പോയി ആദ്യം സമരം ചെയ്യ്. സ്വന്തം കാലിലെ വലിയതായിരിക്കുന്ന ചാണകം വാരി നടക്കുകയാണ്. എന്നിട്ട് ഞങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടുകയാണ്. ആ ഏർപ്പാട് നടക്കുന്ന പ്രശ്നമല്ല. ഈ ഭീഷണിക്ക് മുമ്പിൽ ഒരിഞ്ച് താഴാതെ ഷട്ടര്‍ ഉയർത്തി അഭിമാനത്തോടു കൂടി യുഡിഎഫും ഒപ്പം എംഎൽഎയും പ്രവർത്തിക്കും. കാണാം നമുക്ക്.