സി.പി.എമ്മിനെ വെട്ടിലാക്കി പ്രാദേശിക നേതാവിന്‍റെ വെളിപ്പെടുത്തൽ. സഹകരണ സംഘത്തിലെ അഴിമതി തുറന്നുകാട്ടിയതിന് പാർട്ടി തരംതാഴ്ത്തിയെന്നാണ് ആക്ഷേപം. സി.പി.എം തൃശൂൾ നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ നിബിൻ ശ്രീനിവാസനാണ് പാർട്ടിക്കെതിരെ തിരിഞ്ഞത്.
ഡി.വൈ.എഫ്.ഐയുടെ ബ്ലോക്ക് കമ്മിറ്റി അംഗം. സി.പി.എം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം. മണ്ണുത്തി ഏരിയ കമ്മിറ്റിക്ക് കീഴിലെ ആറു സഹകരണ സംഘങ്ങളിൽ അഴിമതി നടന്നതായി നിബിൻ പറയുന്നു. പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഏരിയ കമ്മിറ്റിയിൽ നിന്ന് ലോക്കൽ കമ്മിറ്റിയിലേയ്ക്ക് തരം താഴ്ത്തിയെന്ന് നിബിൻ പറഞ്ഞു.
അഴിമതികൾ ചൂണ്ടിക്കാട്ടി സിപി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് , നിബിൻ അയച്ച കത്തിന്‍റെ പകർപ്പും പുറത്തു വന്നു. അതേസമയം, നിബിനെ തരം താഴ്ത്തിയിട്ടില്ലെന്ന് സി.പി.എം മണ്ണുത്തി ഏരിയാ സെക്രട്ടറി എം.എസ്. പ്രദീപ് കുമാർ വ്യക്തമാക്കി.
എസ്.എഫ്.ഐ, DYFI സംഘടനാ രംഗത്ത് മികവ് തെളിയിച്ച് സി.പി.എമ്മിൽ സജീവമായ നേതാവാണ് നിബിൻ.