ക്ഷേമപെന്‍ഷനായി സമരം ചെയ്ത മറിയക്കുട്ടിക്ക് റേഷനരി നിഷേധിച്ചെന്ന് പരാതി. അടിമാലി എആര്‍ഡി 117 –ാം നമ്പര്‍ കടയില്‍ റേഷന്‍ വാങ്ങാനെത്തിയ മറിയക്കുട്ടിയോട് ബിജെപിക്കാരുടെ കടയില്‍പ്പോകാന്‍ പറഞ്ഞുവെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് നേതാവിന്‍റെ കടയില്‍ നിന്നാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ജില്ലാ കളക്ടർക്കും സപ്ലൈ ഓഫിസർക്കും മറിയക്കുട്ടി പരാതി നൽകി. ക്ഷേമ പെൻഷൻ മുടങ്ങിയതിൽ അടിമാലിയിൽ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച ആളാണ് മറിയക്കുട്ടി.
അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് റേഷന്‍ വിതരണക്കാരന്‍ രംഗത്തെത്തി. നെറ്റ് വര്‍ക്കില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് മറിയക്കുട്ടി തിരികെ പോയത്. രാഷ്ട്രീയം കലര്‍ത്തിയുള്ള സംഭാഷണങ്ങള്‍ ഉണ്ടായിട്ടില്ല. ബിജെപിക്കാരുടെ കടയില്‍ പോകാന്‍ പറഞ്ഞിട്ടില്ലെന്നും റേഷന്‍കട ജീവനക്കാരന്‍ വ്യക്തമാക്കി.